‘മാമന്നന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും തമിഴ് താരം വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളി സംവിധായകന്‍ സുധീഷ് ശങ്കര്‍ ഒരുക്കുന്ന ‘മാരീശ’യിലൂടയാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ റിലീസായത്. മാമന്നനില്‍ നെഗറ്റീവ് റോളിലെത്തിയ ഫഹദ് ഫാസില്‍ മാരീശയില്‍ വടിവേലുവിനൊപ്പം ഒരു സുഹൃത്തായി എത്തുന്നു എന്നതാണ പ്രത്യേകത. മാമന്നനില്‍ ഇരുവരും മത്സരിച്ച് അഭിനയിച്ച് ചിത്രം സൂപ്പര്‍ ഹിറ്റാക്കിയിരുന്നു. മാരീശയിലും ഇരുവരും ഹിറ്റ് മേക്കിങ് കോമ്പോ …
Read More »മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ കെ.പി.സി.സി അധ്യക്ഷനായിരുന്നു. 1981-1992 കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവില്‍ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവില്‍ കെ.പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി …
Read More »പെട്രോള്‍ പമ്പിലെ കുടിശിക തീര്‍ത്തില്ല; ജീവനക്കാര്‍ സൈക്കിള്‍ ഉപയോഗിക്കണമെന്ന് വടകര നഗരസഭ
കോഴിക്കോട്: ജീവനക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇനിമുതല്‍ സൈക്കിള്‍ ഉപയോഗിക്കണമെന്ന് വടകര നഗരസഭ. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ ഉള്‍പ്പടെ പരിശോധനക്കായി സൈക്കിളില്‍ പോകണമെന്നാണ് നഗരസഭയുടെ വിചിത്ര ഉത്തരവ്. കുടിശിക തീര്‍ക്കാതെ വന്നതോടെ പെട്രോള്‍ പമ്പുകാര്‍ ഇന്ധനം നിഷേധിച്ചതാണ് ഉത്തരവിന് കാരണം. എന്നാല്‍ കാര്‍ബണ്‍ ഫ്രീ നഗരമാക്കാനാണ് തീരുമാനമെന്നാണ് നഗരസഭയുടെ ഉത്തരവില്‍ പറയുന്നത്. നികുതി പിരിവ് നടത്താനും സ്ഥല പരിശോധന നടത്താനും ഉള്‍പ്പടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സൈക്കിള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. ജൂണ്‍ …
Read More »കേരളത്തില്‍ രണ്ട് കോവിഡ് മരണം; ആകെ 1679 രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം. 74 വയസായ സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്. അതിനിടെ, കേരളത്തില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 1679 ആയി ഉയര്‍ന്നു. ഇന്ത്യയിലാകെ കോവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്. 5364 കേസുകളാണ് നിലവില്‍ ഇന്ത്യയിലാകെ റിപ്പോര്‍ച്ച് ചെയ്തത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് …
Read More »ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ ഇവിടെയാണ്
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മികച്ച എഞ്ചിനീയറിങ് വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന പാലം ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജമ്മു, ശ്രീനഗര്‍ റെയില്‍വേ ലൈനില്‍ നിര്‍മ്മിച്ച പാലം, സീസ്മിക് സോണ്‍ 5 ല്‍ വരുന്ന മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനെ പോലും നേരിടാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും പറയപ്പെടുന്നു. ഇത് …
Read More »സംസ്ഥാനത്ത് സൗജന്യ യൂണിഫോം വിതരണം മുടങ്ങി; സമഗ്ര ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് കേരളം
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണം മുടങ്ങി. പി.എം ശ്രീ പദ്ധതിയില്‍ ചേരാത്തതിനാല്‍ സമഗ്ര ശിക്ഷ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കുട്ടികളില്‍ നിന്ന് പണം പിരിച്ചാണ് ഇത്തവണ പലയിടത്തും യൂണിഫോം വിതരണം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെ എല്ലാ കുട്ടികള്‍ക്കും സമഗ്ര ശിക്ഷാ പദ്ധതി വഴിയായിരുന്നു യൂണിഫോം നല്‍കിയിരുന്നത്. 48 …
Read More »താമരശ്ശേരിയില്‍ വിഷ കൂണ്‍ കഴിച്ച് ആറ് പേര്‍ക്ക് ഭക്ഷ്യവിഷബാധ
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വിഷ കൂണ്‍ കഴിച്ച് ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍ , ഷബ്ന , സൈദ , ഫിറോസ് , ദിയ ഫെബിന്‍ , മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ പാകം ചെയ്ത കൂണ്‍ കഴിച്ചത്. ചര്‍ദ്ദിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ മെഡിക്കല്‍ കോളേജ് …
Read More »പിണറായിയും സതീശനും എന്നെ കത്രിക പൂട്ടിലാക്കി; അതിനാല്‍ ചിഹ്നം കത്രികയെന്ന് അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന്റെ ചിഹ്നം കത്രിക. പിണറായിയും വി.ഡി സതീശനും ചേര്‍ന്ന് തന്നെ കത്രിക പൂട്ടിലാക്കിയെന്നും അതിനെ കത്രിക കൊണ്ട് നേരിടാനാണ് തീരുമാനമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ തന്നെ കത്രിക പൂട്ടില്‍ നിന്ന് രക്ഷിക്കുമെന്നും അന്‍വര്‍ പറഞ്ഞു. നേരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയിരുന്നു. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര …
Read More »കേരളത്തില്‍ ബലിപെരുന്നാള്‍ അവധി ശനിയാഴ്ച; നാളത്തെ അവധി മാറ്റി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.
Read More »ഷോക്കായോ തഗ് ലൈഫ്?; റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് തഗ്ഗ് ലൈഫ്. റിലീസിന് മുമ്പ് തന്നെ വലിയ പ്രമോഷന്‍ പരിപാടികളും മറ്റ് വിവാദങ്ങളുമായി ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിന് തഗ്ഗ് ലൈഫ് തിയേറ്ററിലെത്തിയപ്പോള്‍ പടം കണ്ട പ്രേക്ഷകരെല്ലാം സോഷ്യല്‍ മീഡിയയില്‍ ഗൗരവമേറിയ ചര്‍ച്ചയിലാണ്. അമിത പ്രതീക്ഷയില്‍ തഗ്ഗ് ലൈഫ് പ്രേക്ഷകര്‍ക്ക് ഒരു ഷോക്കായി മാറിയോ അതോ പടം കളറായോ എന്നാണ് ചര്‍ച്ച. പ്രായത്തെ വെല്ലുന്ന …
Read More »