അവസാനം എം.എസ് സി കപ്പൽ കമ്പനിക്ക് കേന്ദ്രത്തിൻ്റെ നോട്ടീസ്. മുങ്ങിയ കപ്പലിൻ്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ചയെന്നാണ് നോട്ടീസിൽ പറയുന്നത്. കേരള തീരത്ത് ഗുരുതരമായ ഭവിഷ്യത്തുകളും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ മെയ് 30 വരെ വൈകി. ഇന്ധനം ഇനിയും കടലിൽ നിന്ന് നീക്കാനായിട്ടില്ല .48 മണിക്കുറിനകം ഇതിന് നടപടിയുണ്ടാവണം ഇല്ലെങ്കിൽ നിയമനടപടിയെന്നാണ് മുന്നറിയിപ്പ്. കപ്പൽ കമ്പനിക്ക് അനുകൂലമായ രീതിയിൽ നിയമനടപടികൾ കേരളവും കേന്ദ്രവും വൈകിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഡയറക്ടർ ജനറൽ ഓഫ് …
Read More »മഴ തുടരും: രണ്ടിടത്ത് ഓറഞ്ച് അലെർട്ട്
ശക്തമായ മഴ പെയ്യുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ടാണ്. കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലെർട്ട്. അടുത്ത മൂന്നു ദിവസം മധ്യകേരളവും വടക്കൻ ജില്ലകളും മഴയിൽ കുളിക്കും. ഞായറാഴ്ച സാംസ്ഥാനം മുഴുവൻ മഴ പെയ്യും. ഓറഞ്ച് അലെർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിന്ന് തിരിയുകയാണ്.
Read More »മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്: വടക്കൻ ജില്ലകളിൽ കനത്തമഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കണക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുമാണ്. ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതും ബംഗാൾ ഉൾകടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക …
Read More »എയർ കണ്ടീഷണർ തണുപ്പിക്കാനും നിയന്ത്രണം വരുന്നു
കുറഞ്ഞത് 20 ഡിഗ്രി .കൂടിയാൽ 28 ഡിഗ്രി . ഇതിനിടയിൽ മാത്രമേ എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാവു. കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണങ്ങൾ ഉടനെ നടപ്പിലാവും. നടപ്പിലാവുന്ന തീയതിക്ക് മുന്നേയുള്ള എ സികൾക്ക് ഇളവുണ്ടാവും. ഊർജസംരക്ഷണമാണ് മുഖ്യലക്ഷ്യം കാർബൺ ബഹിർഗമനത്തോത് കുറയ്ക്കുക മറ്റൊന്ന്. രാജ്യത്ത് 10 ശതമാനം വീടുകളിലേ ഇപ്പോൾ എയർ കണ്ടീഷനിംഗ് സംവിധാനമുള്ളു. 2037 ൽ ഇത് 50 ശതമാനമായി ഉയരും. ഇത് കൂടി കണക്കിലെടുത്താണ് ശീതീകരണത്തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
Read More »കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം കവർന്നു
കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പന്തീരങ്കാവിലാണ് കവർച്ച നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നത്. പ്രതികൾ കറുത്ത ജൂപിറ്ററിൽ രക്ഷപ്പെടുകയായിരുന്നു.
Read More »8,9,10 ക്ളാസുകളിൽ അടുത്ത ആഴ്ച മുതൽ പുതിയ സമയക്രമം
ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടി. വെള്ളിയാഴ്ച ഇത് ബാധകമാവില്ല . രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂടുന്നത്. 220 പ്രവൃത്തി ദിനങ്ങളും 100 ബോധന മണിക്കൂറുകളുമാണ് പുതിയ പാഠ്യക്രമം 9.45 ന് ക്ളാസ് തുടങ്ങും. 4. 15ന് അവസാനിക്കും. 40 ഉം 45 ഉം മിനിറ്റുള്ളതാവും പീരിയഡുകൾ. അടുത്തയാഴ്ചമുതൽ നടപ്പിൽവരും.
Read More »അഞ്ച് വർഷത്തിനുള്ളിൽ ഈ ജോലികൾ ചെയ്യാൻ മനുഷ്യരെ ആവശ്യം വരില്ല
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് തന്നെ ഉറപ്പിക്കാം. വിവിധ മേഖലകളിലെ നിരവധി ജോലികള്‍ക്ക് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തിനുശേഷം ചില ജോലികൾ അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമാകും. ഈ ജോലികൾക്ക് ഇനി മനുഷ്യ ഇടപെടൽ ആവശ്യമില്ല, എ.ഐ മാത്രം മതിയാകും. ഹ്യൂമൻ റിസോഴ്‌സസ് (എച്ച്.ആർ) ജീവനക്കാരാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. മാനുവൽ എച്ച്.ആർ ജോലികൾ കമ്പനികൾ ഓട്ടോമേറ്റ് ചെയ്യാൻ തുടങ്ങിയതിനാൽ, മാനുവൽ ഇന്റലിജൻസ് ജോലികൾ …
Read More »വ്യത്യസ്ത മതക്കാരായ ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നത് ഭരണഘടനാവകാശം സർക്കാരിന് ഇടപെടാനാവില്ല
വ്യത്യസ്ത മതക്കാരായ ദമ്പപരസ്പര സമ്മതത്തോടെ ആണും പെണ്ണും കഴിയുന്നിടത്ത് സർക്കാരിന് കാര്യമില്ലെന്ന് സുപ്രീം കോടതി. ഉത്തരാഖണ്ഡിൽ ഹിന്ദു യുവതിക്ക് ഒപ്പം താമസിച്ചുവെന്ന് ആരോപിച്ചി മുസ്ളീം യുവാവിനെ ആറു മാസം ജയിലിൽ അടച്ചതിനെതിരെയാണ് സുപ്രീം കോടതി ഇടപടൽ . നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നതിനെ മതാടിസ്ഥാനത്തിൽ സർക്കാരിന് വിലക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും സതീഷ് ചന്ദ്ര ശർമ്മയും വിശദീകരിച്ചു. ഏതാനും വ്യക്തികളും സംഘടനകളും കൊടുത്ത …
Read More »എ കെ ജി സെൻ്ററിനെ സുരക്ഷിതതാവളമാക്കിയിട്ടില്ലെന്ന് വീണാ വിജയൻ മാസപ്പടികേസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം
മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധഃപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്ന് വീണാ വിജയൻ. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എക്‌സാസാലോജിക് എന്നത് ബിനാമി കമ്പനിയല്ല. തന്‍റെ പിതാവ് മുഖ്യമന്ത്രി ആകുന്നതിനും രണ്ടു വര്‍ഷം മുന്‍പ് രൂപീകരിച്ച കമ്പനിയാണ്. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം വേണ്ട . എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. എകെജി …
Read More »കേരളത്തിൽ മൂന്ന് കോവിഡ് മരണം; 24 മണിക്കൂറിനിടെ രാജ്യത്ത് ആറുമരണം
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ ചികിത്സയിലുള്ളവർ 7,121 ആയി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ആകെ രോഗികളുടെ എണ്ണം 2223 ആയി ഉയർന്നു.
Read More »