Saturday , August 2 2025, 12:46 am

jacob thomas

മന്ത്രിക്ക് കരിങ്കൊടി; കോഴിക്കോട് എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ തളി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ മന്ത്രിക്ക് കരിങ്കൊടി കാട്ടിയത്. ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് വ്യാപക പ്രതിഷേധമാണ് …

Read More »

വാല്‍പ്പാറയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വാല്‍പ്പാറ: വാല്‍പ്പാറയില്‍ കഴിഞ്ഞ ദിവസം പുലിപിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തേയില തോട്ടത്തില്‍ നിന്നാണ് നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.  

Read More »

ജാഗ്രത; നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും കനത്തമഴ

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 22 മുതല്‍ 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് …

Read More »

ഒടുവില്‍ ഭാരതാംബക്ക് കാവിക്കൊടിക്ക് പകരം ദേശീയപതാക നല്‍കി ബി.ജെ.പി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ പിന്‍വലിഞ്ഞ് ബി.ജെ.പി. കേരള ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആര്‍.എസ്.എസ് കൊടിയേന്തിയ ഭാരതാംബയെ മാറ്റിയത്. ഭാരതാംബയെയും വിവാദ ഭൂപടവും കാവിക്കൊടിയുമെല്ലാം മാറ്റിയ പോസ്റ്ററാണ് ബി.ജെ.പി പങ്കുവെച്ചത്. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് മാറ്റം. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള കേരള സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ പരിപാടിയെന്നാണ് ബി.ജെ.പി ഫേസ്ബുക്കിലൂടെ …

Read More »

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയി; തിരച്ചില്‍ തുടരുന്നു

തമിഴ്നാട്: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് പുലി കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരുകയാണ്. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ച് പരിശോധന നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.    

Read More »

കൃത്രിമമൂക്കും സാധ്യമാക്കി ചൈനയുടെ ശാസ്ത്ര മുന്നേറ്റം

മനുഷ്യൻ്റെ മുക്കും പുതുതായി ഉണ്ടാക്കി ചൈനീസ് ശാസ്ത്ര മുന്നേറ്റം. കാർ അപകടത്തിൽ മൂക്ക് പൂർണമായും തകരാറിലായ രോഗിക്കാണ് മാസങ്ങൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയതൊന്ന് വളർത്തി പിടിപ്പിച്ചത്. ആദ്യം നെറ്റിയിലെ തൊലി വലിച്ചു നീട്ടി ക്രമപ്പെട്ടുത്തി മൂക്കിൻ്റെ രൂപത്തിലാക്കി. അടുത്ത ഘട്ടം നെഞ്ചിൻകൂടിലെ എല്ലെടുത്ത് മൂക്കിൻ്റെ ദ്വാരങ്ങളും പാലവും രൂപപ്പെടുത്തി തൊലിയോട് യോജിപ്പിച്ചു . ഇതിലേക്ക് രക്തയോട്ടം സജീവമാക്കാൻ മാസങ്ങൾ കാത്തിരുന്നു. ലൈവായ മൂക്കിനെ നെറ്റിയിൽ നിന്ന് വേർപ്പെടുത്തി യഥാസ്ഥാനത്ത് ശസ്ത്രക്രിയയിലൂടെ …

Read More »

യുവതിയുടെ ആത്മഹത്യ; സുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫീസില്‍ കൂട്ട വിചാരണ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കായലോട് റസീനയുടെ ആണ്‍ സുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫീസില്‍ കൂട്ട വിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റസീനയുടെ ആത്മഹത്യക്ക് കാരണം സദാചാര ഗുണ്ടായിസം തന്നെയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ കണ്ടെത്തലിന് മുന്‍തൂക്കം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി റസീനയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.  

Read More »

19 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി; ജെ.എസ്.കെ തിയേറ്ററുകളിലേക്ക്

സൂപ്പര്‍ ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം 19 വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലേക്ക്. ജൂണ്‍ 27നാണ് ചിത്രത്തിന്റെ ആഗോളതല റിലീസ്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. പ്രവീണ്‍ നാരായണന്‍ ആണ് സംവിധാനം. നീണ്ട ഇടവേളക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടെയാണ് ജെ.എസ്.കെ. …

Read More »

നന്തി മേല്‍പ്പാലത്തില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നന്തി മേല്‍പ്പാലത്തില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റതായാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

Read More »

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്; അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് റാഗിങ്ങില്‍ പരിക്കേറ്റത്. ഇന്റര്‍വെല്‍ സമയത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാര്‍ഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Read More »