Thursday , July 31 2025, 3:22 pm

detoor22@gmail.com

നിപ; സമ്പര്‍ക്ക പട്ടികയില്‍ 58 പേര്‍; 13 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍ 58 പേര്‍. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു. വളാഞ്ചേരിയില്‍ ഫീവര്‍ സര്‍വൈലന്‍സ് തുടങ്ങി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രില്‍ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ …

Read More »

സ്റ്റേജില്‍ ടെക്‌നിഷ്യന്‍ ഷോക്കേറ്റ് മരിച്ചു: വേടന്റെ സംഗീതപരിപാടി റദ്ദാക്കി; ചെളിവാരിയെറിഞ്ഞ് പ്രതിഷേധം

കിളിമാനൂര്‍ : എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നിഷ്യന്‍ മരിച്ചതോടെ വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന റാപ് ഗായകന്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) സംഗീത പരിപാടി റദ്ദാക്കി. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം പ്രതിഷേധിച്ച് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ശബ്ദ സംവിധാനങ്ങള്‍ക്കായി എത്തിച്ച ഉപകരണങ്ങള്‍ പലതും നശിച്ചു. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെയാണ് ടെക്‌നിഷ്യന്‍ ആറ്റിങ്ങല്‍ കോരാണി ഇടയ്‌ക്കോട് ഇളയന്റെ വിളവീട്ടില്‍ ലിജു ഗോപിനാഥ്(42) ഷോക്കേറ്റ് മരിച്ചത്. ഇതേ തുടര്‍ന്ന് …

Read More »

മഞ്ചേരി മെഡി.കോളജിൽ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സി ഇല്ലാതെ

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി.കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നാ​ണ് ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ഫ​യ​ര്‍ എ​ന്‍.​ഒ.​സി​യി​ല്ലാ​തെ​യെ​ന്ന് ക​ണ്ടെ​ത്തി. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ ത​ട​യാ​ൻ കു​റ്റ​മ​റ്റ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലി​ല്ല. നി​ല​വി​ല്‍ ഒ.​പി ബ്ലോ​ക്കി​ല്‍ മാ​ത്ര​മാ​ണ് അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള​ത്. എ​ന്നാ​ല്‍ ഈ ​കെ​ട്ടി​ട​ത്തി​നു​പോ​ലും അ​ഗ്നി​സു​ര​ക്ഷ വി​ഭാ​ഗം ഫ​യ​ര്‍ …

Read More »

യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും

സിനിമാ നടന്‍ ആസിഫ് അലി പങ്കെടുക്കും കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. സിനിമാ നടന്‍ ആസിഫ് അലി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ യുവജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക യുവജനകാര്യ മന്ത്രി സജി …

Read More »

ആൾക്കൂട്ടം ജീവനെടുത്ത മധുവിന്റെ അമ്മ മല്ലിക്ക് 3.45 ഹെക്ടർ ഭൂമി പതിച്ചുകിട്ടി

പാലക്കാട്: ‘‘ഒരുപാട് സന്തോഷമുണ്ട് എനക്ക്’’-ഏറെക്കാലം കരഞ്ഞുകലങ്ങിയ മല്ലിയുടെ കണ്ണുകൾക്ക് വ്യാഴാഴ്ച തിളക്കമേറെയായിരുന്നു. അട്ടപ്പാടിയിൽ ആൾക്കൂട്ടം ജീവനെടുത്ത മകൻ മധുവിന്റെ ഓർമ്മകളുള്ള മണ്ണിന്റെ കൈവശാവകാശരേഖ ആദ്യമായി കൈയിൽ കിട്ടിയതിലുള്ള സന്തോഷത്തിളക്കം. വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകൾക്കുശേഷം മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്. പാലക്കാട്ട് നടന്ന സർക്കാരിന്റെ പട്ടയമേളയിൽ മന്ത്രി കെ. രാജന്റെ കൈയിൽനിന്ന് രേഖ ഏറ്റുവാങ്ങി. ‘‘ഞങ്ങൾ ജനിച്ചുവീണ മണ്ണാണത്. കാട്ടിനുള്ളിലാണ്. അപ്പനപ്പൂപ്പന്മാരും ജനിച്ചതും വളർന്നതുമെല്ലാം …

Read More »

സണ്ണിജോസഫ് പുതിയ കെപിസിസി അധ്യക്ഷന്‍ , അടൂര്‍ പ്രകാശ് യുഡിഎഫ് ചെയര്‍മാന്‍, കെ.സുധാകരൻ പ്രവർത്തക സമിതി ക്ഷണിതാവ്

തിരുവനന്തപുരം : പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം …

Read More »

ശ്മശാനത്തില്‍ അതിക്രമിച്ചു കയറി സംസ്‌കാരം നടത്തിയെന്ന് പരാതി

അടിമാലി: പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ഉപയോഗിച്ചു വരുന്ന ശ്മശാനത്തില്‍ അതിക്രമിച്ചു കയറി ശവസംസ്‌കാരം നടത്തിയതായി പൊലീസില്‍ പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതിയുടെ അധീനതയിലുള്ള പഴയവിടുതിയിലെ ശ്മശാനത്തില്‍ മറ്റൊരു സംഘടനയില്‍പ്പെട്ട ചിലര്‍ അവരുടെ പുരോഹിതരുമായി ചേര്‍ന്ന് ശ്മശാനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി ശവസംസ്‌കാരം നടത്തിയെന്നാണ് പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. രാജാക്കാട് പഞ്ചായത്തിലെ പഴയവിടുതി കരയില്‍ സര്‍വെ 180/41ല്‍പ്പെട്ട …

Read More »

കേരളത്തില്‍ വീണ്ടും നിപ്പ; വളാഞ്ചേരി സ്വദേശി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു.  

Read More »

‘കെ.എസ് കെപിസിസി പ്രസിഡന്റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

കോട്ടയം: കെ. സുധാകരനെ അനുകൂലിച്ച് ഫ്ളക്‌സ് ബോര്‍ഡുകള്‍. ”തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ”ധീരമായ നേതൃത്വം”, ”സേവ് കോണ്‍ഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്ളക്‌സ് ബോര്‍ഡുകള്‍ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തും മൂവാറ്റുപുഴ ടൗണ്‍ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റായി …

Read More »

ഇന്ത്യ-പാക്ക് സംഘര്‍ഷം: രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം; 430 സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്ക്കുക. ഈ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ റദ്ദാക്കിയിട്ടുണ്ട്. ആകെ 430 വിമാനസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വടക്ക് പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണമായും ഒഴിവാക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങള്‍ …

Read More »