Thursday , March 5 2026, 11:21 am

detoor22@gmail.com

‘താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം’

കല്‍പറ്റ: താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ കൂവയ്ക്കല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അത്യാസന്ന നിലയില്‍ വയനാട്ടില്‍നിന്നു കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന രോഗികളില്‍ ചലരുടെ ജീവന്‍ നഷ്ടപ്പെടാന്‍പോലും ചുരത്തില്‍ പലപ്പോഴും ഉണ്ടാകുന്ന ഗതാഗത തടസം കാരണമാകുകയാണ്. എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ചുരം റോഡിലൂടെ മള്‍ട്ടി ആക്‌സില്‍ ബസും ട്രക്കും ഉള്‍പ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. …

Read More »

മുസ്‌ലിം ലീഗ് ചരിത്രത്തിൽ ദേശീയ കമ്മിറ്റിയിലെ ആദ്യ വനിത, ജയന്തി രാജൻ; പാർട്ടിയിലെ ദലിത് മുഖം

കൽപറ്റ: മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന് അർഹതക്കുള്ള അംഗീകാരം. പാർട്ടിയുടെ ദലിത് മുഖം കൂടിയായ വയനാട് പുൽപള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ്. ആദ്യമായാണ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വയനാട്ടിൽനിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്. വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനില്‍നിന്ന് …

Read More »

കേന്ദ്ര-ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ രേഖകളുടെ വിശ്വാസ്യത എത്രമാത്രം?

അനു സണ്ണി ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ സര്‍ക്കാര്‍ രേഖകകളുടെ വിശ്വാസ്യതയെ ആ വിഭാഗം പോലും സംശയത്തോടെ നോക്കേണ്ടി വരുന്ന സാഹചര്യമാണ് പുതിയ കാലത്ത് രൂപപ്പെടുന്നത്‌. നിലവില്‍ ട്രാന്‍സ് ആളുകള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഒരുപാട് പരിമിതികളുണ്ട്. കേരള സര്‍ക്കാര്‍ ആദ്യമൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്തുകൊണ്ടിരുന്നത് ആധാര്‍ കാര്‍ഡുള്ള ആളുകളെ നേരിട്ട് കണ്ടു തിരിച്ചറിഞ്ഞായിരുന്നു. അവരുടെ സമ്മതപത്രവും, അതുകൂടാതെ ജില്ലാ സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, നിയമ മേഖല, ട്രാന്‍സ്, എന്നീ മേഖലകളില്‍ നിന്നും …

Read More »

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

സുല്‍ത്താന്‍ ബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുളം പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ വിശ്വനാഥന്റെ ഭാര്യ പ്രേമകുമാരിക്കാണ്(54)പരിക്കേറ്റത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലുള്ള പാമ്പ്ര എസ്റ്റേറ്റിലെ വഴിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാപ്പി കവാത്തുജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പമ്പ്രയില്‍ ബസിറങ്ങി എസ്റ്റേറ്റിലെ വഴിയിലൂടെ ഓര്‍ക്കടവിലേക്ക് പോകുമ്പോഴാണ് പ്രേമകുമാരിയെ കാട്ടുപോത്ത് ആക്രമിച്ചത്. കഴുത്തിന് പരിക്കേറ്റ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ …

Read More »

പുഴയില്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം: കുട്ടത്തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം ആറോടെ മാതോത്തുവയല്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വകയാട്ട് ഉന്നതിയിലെ സഞ്ജുവിന്റെ(29) മൃതദേഹമാണ് അഗ്നി-രക്ഷാസേന, സിഎച്ച് റസ്‌ക്യൂ ടീം, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി നടത്തി തെരച്ചിലില്‍ രാത്രി എട്ടോടെ കണ്ടെത്തിയത്. കുട്ടത്തോണിയില്‍നിന്നു കുഴഞ്ഞുവീണാണ് സഞ്ജു അപകടത്തില്‍പ്പെട്ടത്.

Read More »

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം: ടൗണ്‍ഷിപ്പിനു 351 കോടിയുടെ ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കി. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ 2025ഏപ്രില്‍ 11ലെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ കൈമാറിയ നടപടി മന്ത്രിസഭ സാധൂകരിച്ചു. കരാര്‍ ഒപ്പുവയ്ക്കുന്ന …

Read More »

കാന്താരി മുളക് നിസാരക്കാരനല്ല

മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ് കാന്താരി മുളക്. കാന്താരിയിലെ ക്യാപസിസിന്‍ ദഹനപ്രക്രിയ സുഗമമാക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡും എച്ച്ഡി എല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു. വൈറ്റമിനുകളായ എ,സി,ഇ എന്നിവയാല്‍ സമ്പുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും കാന്താരിമുളകിനു സാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയാനും പല്ലുവേദന കുറയ്ക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും …

Read More »

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കഴുത്തില്‍ കടിച്ചു വലിച്ച് കൊന്നു

മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിയായ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂര്‍ (39) മരിച്ചു. ഇന്നു പുലര്‍ച്ചെ അടക്കാക്കുണ്ട് റാവുത്തന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയി. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. …

Read More »

വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കുന്നു

ചീരാല്‍(വയനാട്): 300 ഏക്കര്‍ വരുന്ന വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കി. പുലി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയ ഇനം വന്യജീവികള്‍ എസ്റ്റേറ്റിലെ ‘വനത്തില്‍’ തങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റിലെ മഞ്ഞക്കുന്ന് ഭാഗമാണ് കാടുമൂടിയത്. എസ്റ്റേറ്റിനടുത്താണ് കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ വന്യജീവി ശല്യം കലശലാണ്. മഞ്ഞക്കുന്നിനടുത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട് വെട്ടിത്തെളിക്കാന്‍ വേടന്‍കോട് എസ്റ്റേറ്റ് മാനേജ്‌മെന്റിന് …

Read More »

ദുരന്തബാധിതരോടും തൊഴിലാളികളോടും അവഗണന: യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് 16ന്

കല്‍പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 16ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കാബിനറ്റ് തീരുമാനിച്ചിട്ടും പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് ദിനബത്ത ലഭിക്കുന്നില്ല. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക യഥാസമയം അനുവദിക്കുന്നില്ല. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിലും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നടപടി വൈകുകയാണ്. തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്നു ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നീക്കം നടക്കുകയാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. …

Read More »