ചക്കിട്ടപാറ: പെരുവണ്ണാമൂഴി – ചക്കിട്ടപാറ – ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിര്‍മാണത്തില്‍ ഉയര്‍ന്നിരിക്കുന്ന അതിര് നിര്‍ണയ പ്രശ്‌നം പരിഹരിക്കുവാന്‍ താലൂക്ക് സര്‍വേയറെ കൊണ്ട് റോഡ് അളക്കുന്ന നടപടി വൈകുന്നു. ഇതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ. ജി. ഭാസ്‌കരന്‍ (സിപിഎം) ചെയര്‍മാനും, റെജി കോച്ചേരി (കോണ്‍ഗ്രസ്) കണ്‍വീനറുമായി സപ്പോര്‍ട്ടിംഗ് കമ്മിറ്റിക്കു രൂപവും നല്‍കിയിരുന്നു. പഞ്ചായത്തു ഭരണ സമിതിയും സപ്പോര്‍ട്ടിംഗ് കമ്മിറ്റിയും മൗനത്തിലാണ്. ഹൈവേ പ്രവര്‍ത്തി ചക്കിട്ടപാറ ടൗണില്‍ ആഴ്ചകളായി …
Read More »പഞ്ചഗുസ്തി താരങ്ങളെ അനുമോദിച്ചു
കല്‍പറ്റ: ന്യൂഡല്‍ഹിയില്‍ നടന്ന 23-ാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡലുകള്‍ രാജ്യത്തിനുവേണ്ടി നേടിയ വയനാട് സ്വദേശികളായ താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ അനുമോദിച്ചു. 50 കിലോഗ്രാം സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ എലയ്ന്‍ ആന്‍ നവീന്‍, 50 കിലോഗ്രാം സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ എ.പി.സൂര്യനന്ദന്‍, 75 കിലോഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോഗ്രാം …
Read More »ഷാജി എന്‍. കരുണ്‍ അനുസ്മരണം നടത്തി
കല്‍പറ്റ: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിനെ പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ഓര്‍മകളുടെ പിറവി എന്ന പേരില്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം പി.ടി.സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. …
Read More »യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്നും, പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്നും കുടുംബം
കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് ആവശ്യപ്പെട്ടു. ഹട്ട് തകര്‍ന്ന് വീണിട്ടും …
Read More »പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയാന്‍ നടപടി സ്വീകരിക്കും: വയനാട് കലക്ടര്‍
കല്‍പറ്റ: വയനാട്ടില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്കു തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇക്കുറി 2,292 ഗോത്ര വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടി. വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പ്രവേശനം ലക്ഷ്യമാക്കി ഫോക്കസ് പോയിന്റ് ക്രമീകരിച്ചതായും …
Read More »15വര്‍ഷം മുമ്പ് എണ്ണപ്പാറയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റില്‍
കാസര്‍കോട്: രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ ആറിനാണ് 17 …
Read More »മോതിരക്കണ്ണി – സജീവ് ഉച്ചക്കാവില്‍
സജീവ് ഉച്ചക്കാവില്‍ വടക്കെമലബാറില്‍, തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു കൊണ്ടിരിക്കുന്ന വേനലറുതിയില്‍, വിശാലമായ ചെങ്കല്‍മേടുകളിലെ കാവുകളില്‍ നിന്നും കുറ്റിക്കാടുകളില്‍ നിന്നും ആകര്‍ഷകമായ മഞ്ഞപ്പൂക്കള്‍ തുറ്റുപൂത്ത് മോതിരക്കണ്ണികള്‍ മഴക്കാലത്തെ വരവേല്‍ക്കുകയായി.. പോക്കുവെയില്‍ ഉരുക്കി പണിത സ്വര്‍ണ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വാരി വാരിയണിഞ്ഞ് ഈ വേനലും ഞങ്ങള്‍ അതിജീവിച്ചു എന്ന ആഘോഷത്തോടെ.. ഇന്ത്യയിലുടനീളം വരണ്ട കുറ്റിക്കാടുകളിലൊക്കെ (Scrub jungle) ഇവ കണ്ടുവരുന്നുണ്ട്. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വളരാന്‍ കഴിയുന്ന അനുകൂലനങ്ങളാല്‍ അനുഗ്രഹീതമാണ് ഈ സസ്യം. തൊട്ടടുത്ത …
Read More »റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടി മുറി: കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വനം വകുപ്പിന് വിമുഖത
—ടി.എം. ജയിംസ്-— കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒ.ആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍ പോലീസിന്റെ കത്തെന്ന് സൂചന. നിയമവിരുദ്ധ ഈട്ടിമുറി അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വി.വി.ബെന്നി 2023 ജൂലൈ 15ന് നോര്‍ത്ത് സോണ്‍ …
Read More »ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷണം; പ്രതി പിടിയില്‍
താനൂര്‍: താനൂര്‍ ചെറുമൂച്ചിക്കലില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി താനൂര്‍ പൊലീസ്. ഒഴൂര്‍ സ്വദേശിയായ പൈനാട്ടില്‍ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെറുമൂച്ചിക്കലിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ കവര്‍ച്ച നടന്നത്, പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരില്‍ വെച്ച് രജിസ്ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി …
Read More »പിതാവിനു മര്‍ദനമേറ്റ കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍
കല്‍പറ്റ: കുപ്പാടിത്തറ ശ്യാം നിവാസില്‍ പി.സി. ജയ്‌സണ്(49) ഈസ്റ്റര്‍ ദിനം വൈകുന്നേരം മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍ പി.ജെ.അക്‌സ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് പിതാവിന്റെ ചെറുകുടലിന്റെ 10 സെന്റിമീറ്റര്‍ നീക്കം ചെയ്യേണ്ടിവന്നിട്ടും ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും പോലീസ് തയാറാകുന്നില്ലെന്ന് അവര്‍ ആരോപിച്ചു. കുപ്പാടിത്തറയ്ക്കു സമീപം പുഴയോരത്ത് അയല്‍വാസികളായ നാലുപേരാണ് ജയ്‌സണനെ മര്‍ദിച്ചത്. പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് …
Read More »
DeToor reflective wanderings…