ചക്കിട്ടപാറ: പെരുവണ്ണാമൂഴി – ചക്കിട്ടപാറ – ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിര്‍മാണത്തില്‍ ഉയര്‍ന്നിരിക്കുന്ന അതിര് നിര്‍ണയ പ്രശ്‌നം പരിഹരിക്കുവാന്‍ താലൂക്ക് സര്‍വേയറെ കൊണ്ട് റോഡ് അളക്കുന്ന നടപടി വൈകുന്നു. ഇതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ. ജി. ഭാസ്‌കരന്‍ (സിപിഎം) ചെയര്‍മാനും, റെജി കോച്ചേരി (കോണ്‍ഗ്രസ്) കണ്‍വീനറുമായി സപ്പോര്‍ട്ടിംഗ് കമ്മിറ്റിക്കു രൂപവും നല്‍കിയിരുന്നു. പഞ്ചായത്തു ഭരണ സമിതിയും സപ്പോര്‍ട്ടിംഗ് കമ്മിറ്റിയും മൗനത്തിലാണ്. ഹൈവേ പ്രവര്‍ത്തി ചക്കിട്ടപാറ ടൗണില്‍ ആഴ്ചകളായി പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
Comments
DeToor reflective wanderings…