Thursday , July 31 2025, 3:19 pm

detoor22@gmail.com

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം:സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളില്‍ നിന്നും അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളര്‍ന്ന് പോകുന്നത്. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. …

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജപകടം: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് : മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജ്: കളക്ടറെ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരില്‍ മൈത്ര ആശുപത്രിയില്‍ 10 പേരും, ബോബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒമ്പത് പേരും, ആസ്റ്ററില്‍ രണ്ടുപേരുമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി കോഴിക്കോട് കളക്ടറുമായി …

Read More »

ഷൈന്‍ ടോം ചാക്കോയുടെ ദ പ്രൊട്ടക്ടര്‍ 16ന്

ഷൈന്‍ ടോം ചാക്കോ നായകനായി ജി.എം മനു സംവിധാനം ചെയ്യുന്ന ദ പ്രൊട്ടക്ടര്‍ മേയ് 16ന് റിലീസ് ചെയ്യും. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന ഹമീദ്, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അജേഷ് ആന്റണി രചന നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റര്‍: താഹിര്‍ ഹംസ, സംഗീതസംവിധാനം: ജിനോഷ് …

Read More »

നടുവണ്ണൂരില്‍ പുതിയ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി

കോഴിക്കോട്: നടുവണ്ണൂരില്‍നിന്ന് പുതിയ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. തന്റെ പേരില്‍ ഒരു മത്സ്യംകൂടി അറിയപ്പെടുന്ന സന്തോഷത്തിലാണ് നടുവണ്ണൂര്‍ സ്വദേശി മൂന്നാം ക്ലാസുകാരി ജൂഹു. ജൂഹു എന്നു വിളിക്കുന്ന ധന്‍വി ധീര എന്ന പെണ്‍കുട്ടി നാലു വയസ്സുള്ള സമയത്താണ് ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അമ്മയായ അശ്വിനി ലാലുവിനെ ഇത് അറിയിക്കുകയും അവര്‍ക്ക് ഈ മത്സ്യത്തോട് തോന്നിയ ഒരു കൗതുകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ …

Read More »

പാലിയേക്കര ടോള്‍ പിരിവില്‍ ഹൈക്കോടതി ഇടപെടല്‍! 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണം, 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല

തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഒ.ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി …

Read More »

സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ടീയപാര്‍ട്ടികള്‍ കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. നവംബര്‍ അവസാന ആഴ്ചയും ഡിസംബര്‍ തുടക്കത്തിലുമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1510 വാര്‍ഡുകളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് …

Read More »

തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യു.ഡി.എഫ് തീരുമാനം

കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യു.ഡി.എഫ് തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാര്‍ട്ടി. നിലവില്‍ ആര്‍.എം.പി യു.ഡി.എഫിന്റെ അസോഷ്യേറ്റ് പാര്‍ട്ടിയാണ്. അസോഷ്യേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാല്‍ മുന്നണിയുമായി സഹകരിക്കും. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനും സാധിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ …

Read More »

നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവല്‍ മെയ് 5,6 തീയതികളില്‍

കോഴിക്കോട്: ഏപ്രില്‍ 29 ന് ആഗോളതലത്തില്‍ ആചരിക്കുന്ന ലോക നൃത്തദിനത്തോടനുബന്ധിച്ച്, നൃത്യാലയ നൃത്ത വിദ്യാലയം സംഘടിപ്പിക്കുന്ന ‘നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവല്‍’ മെയ് 5, 6 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ വേദിയില്‍ അരങ്ങേറും. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളിലെ മികച്ച കലാകാരന്മാര്‍ പങ്കെടുക്കും. കേരള ടൂറിസം വകുപ്പിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും പിന്തുണയോടെ നടക്കുന്ന ഫെസ്റ്റിവലില്‍ ഡോ. നീന പ്രസാദ് മോഹിനിയാട്ടവും വൈഭവ് അരേക്കര്‍ ഭരതനാട്യവും ശ്രീലക്ഷ്മി ഗോവര്‍ധനന്‍ കുച്ചിപ്പുടിയും, രമ …

Read More »

ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു; 80ലേറെ പേര്‍ക്ക് പരിക്ക്

പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്ര ചടങ്ങിനിടെയുണ്ടായ തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചു. അപകട കാരണമോ മരിച്ചവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. 80ലേറേ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും (ജി.എം.സി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സത്ര എന്നത് അഗ്‌നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള …

Read More »