കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തി.
അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരില്‍ മൈത്ര ആശുപത്രിയില്‍ 10 പേരും, ബോബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒമ്പത് പേരും, ആസ്റ്ററില്‍ രണ്ടുപേരുമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
സംഭവത്തെക്കുറിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി കോഴിക്കോട് കളക്ടറുമായി ഫോണില്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജില്‍നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാച്ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തിരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടു.
DeToor reflective wanderings…