സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയായിരുന്നു കേസിന് അടിസ്ഥാനം. 2023ലാണ് പരാതി ഉയർന്നത്. പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നുവെന്ന് പറഞ്ഞത് 2012 ലും .ബെംഗ്ളുരു എയർപോർട്ടിന് സമീപത്തെ താജ് ഹോട്ടലിൽ രഞ്ജിത് താമസിച്ച മുറിയിൽ പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു പരാതി. കോടതി നടപടികൾ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് സംവിധായകൻ തന്നെയാണ് ഹരജി നൽകിയത് പരാതി നൽകിയതിലെ കാലതാമസവും തെളിവുകളിലെ വൈരുധ്യവും പരിഗണിച്ചാണ് ജസ്റ്റിസ് എസ്. ആർ കൃഷ്ണകുമാർ സംവിധായകൻ്റെ ഹരജി അനുവദിച്ചത്.
Comments