നിലമ്പൂര്‍: താന്‍ പിടിച്ചത് യു.ഡി.എഫിന്റെ വോട്ടുകളല്ല പിണറായിസത്തിനെതിരായ വോട്ടുകളെന്ന് തൃണമൂല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പതിനായിരത്തിലധികം വോട്ടുകളാണ് അന്‍വറിന് നേടാനായത്. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം. അന്‍വറിനെ തള്ളാതെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തി. ഇത്രയും വോട്ട് പിടിച്ചയാളെ തള്ളികളയാനാകില്ലെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നിര്‍ണായക സ്വാധീനമാണ് പി.വി അന്‍വര്‍ ചെലുത്തിയത്.
Comments
DeToor reflective wanderings…