Thursday , June 26 2025, 9:14 pm

അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി സഹകരിച്ചു; എം.വി ​ഗോവിന്ദന്റെ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്

മലപ്പുറം: അടിയന്തരാവസ്ഥാ കാലത്ത് അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നിലമ്പൂർ തെരഞ്ഞെടുപ്പ് തലേദിവസം വന്ന ​ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്.

എന്നാൽ എം.വി ​ഗോവിന്ദനെ തിരുത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് രം​ഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്ന് എം. സ്വരാജ് പറഞ്ഞു. അന്ന് ജനതാ പാർട്ടിക്ക് വർ​ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

വിഷയം യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും ഏറ്റെടുത്തു. ഇടതുപക്ഷം ജനസം​ഘവുമായി സഖ്യം ചേർന്നത് സി.പി.ഐ.എമ്മിന്റെ ചരിത്ര രേഖയിൽ ഉണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആർ.എസ്.എസുമായി ഇടതുപക്ഷം ഇനിയും അത്തരമൊരു സഖ്യം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.

 

Comments