Thursday , June 26 2025, 4:28 pm

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച് പോസ്റ്റ്; സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ ഫേസ്ബുക്കിൽ അപമാനിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് രഞ്ജിതയെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ടത്.

രഞ്ജിതക്ക് അനുശോചനം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെയാണ് സർക്കാർ ഉദ്യോഗസ്ഥന്റെ കമന്റ്.

വിഷയത്തിൽ നടപടി എടുക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി കാസർകോട് കലക്ടർക്ക് ചുമതല നൽകുകയും ചെയ്തു.

Comments