Thursday , June 26 2025, 5:22 pm

രാജ്യത്ത് ആക്റ്റീവ് കൊവിഡ് കേസുകൾ 1000 കടന്നു; കേരളത്തിൽ 335

ദൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി.

മെയ് 19 മുതൽ കേരളത്തിൽ 335 കേസുകളാണ് കൂടിയത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്താകെ മെയ് 19ന് ശേഷം 752 കേസുകളാണ് കൂടിയത്. 305 പേർ രോ​ഗമുക്തരായി. കേരളത്തിൽ കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകൾ നടക്കുന്നത് കൊണ്ടുമാണ് കേസുകൾ ഉയരുന്നത്. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോഴും കേസുകളൊന്നും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ല.

Comments