കല്‍പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ട രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിലെ ഈരംകൊല്ലി രാമന്‍ സ്മാരക ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയുമാണ് അംഗീകാരം നേടിയത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്‍മ, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍നിന്ന് …
Read More »റോഡ് ഇടിച്ചില്‍: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്
വെണ്ണിയോട്: ഊട്ടുപാറ-ചെന്നലോട് റോഡില്‍ കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷാരംഭത്തിലാണ് പുഴയോടുചേര്‍ന്ന് റോഡ് ഇടിഞ്ഞത്. ഇതുമൂലം ഹോമിയോ ഡിസ്പന്‍സറി, ജലനിധി പമ്പ് സെറ്റ്, കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ്, നിരവധി വീടുകള്‍ എന്നിവ അപകട ഭീഷണിയിലായി. ദിനേന പത്തോളം സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന റോഡില്‍ വളവുള്ള ഭാഗത്താണ് ഇടിച്ചില്‍ ഉണ്ടായത്. റോഡിന് സംരക്ഷണ …
Read More »കേസ് അന്വേഷണം: പോലീസിനെതിരേ ആരോപണവുമായി വനിതകള്‍
കല്‍പറ്റ: വാഹന പാര്‍ക്കിംഗിനെച്ചൊല്ലി മെയ് 28ന് കല്‍പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കുറ്റമറ്റ അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്ന് കൈതക്കൊല്ലി കുണ്ടുകുളം സ്വദേശികളായ ജാസ്മിന്‍, റിഷാന തസ്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എടഗുനി സ്വദേശി ബിജുവിനെതിരേ നല്‍കിയ പരാതി വേണ്ടവിധം അന്വേഷിക്കുന്നതിലാണ് പോലീസിന് വിമുഖത. അപമര്യാദയോടെ പെരുമാറുകയും 15കാരിയെ തള്ളിവീഴ്ത്തുകയും ചെയ്തതിനാണ് ബിജുവിനെതിരേ പരാതിപ്പെട്ടത്. പോലീസ് കേസെടുത്തെങ്കിലും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി …
Read More »വയനാട്ടില്‍ ‘ബോക്സിംഗ്’ വിവാദം
കല്‍പറ്റ: സംസ്ഥാന ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കാനിരിക്കേ വയനാട്ടില്‍ വിവാദം. ചാമ്പ്യന്‍ഷിപ്പിന് വൈത്തിരിയില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതായി പ്രദേശവാസിയായ പരിശീലകന്‍ ഗ്രിഗറി വൈത്തിരി മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിനെതിരേ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ രംഗത്തുവന്നതാണ് വിവാദത്തിന് ആധാരം. സെലക്ഷന്‍ ട്രയല്‍സ് അനധികൃതമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തത്പര കക്ഷികള്‍ നീക്കം നടത്തുന്നതായി അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ …
Read More »വയനാട് മഴമഹോത്സവം: ബിടുബി മീറ്റ് ബത്തേരിയില്‍
വിനോദസഞ്ചാര വികസനം മുനിര്‍ത്തി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവത്തിന്റെ(സ്പ്ലാഷ്-2025) ഭാഗമായ ബിസിനസ് ടു ബിസിനസ് മീറ്റ് ജൂലൈ 11,12,13 തീയതികളില്‍ ബത്തേരി സപ്ത റിസോര്‍ട്‌സ് ആന്‍ഡ് സ്പായില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ഓളം ബയേഴ്‌സും വയനാട്, കണ്ണൂര്‍, കോഴിക്കോട്, മൈസൂരു, നീലഗിരി, കൂര്‍ഗ് എന്നിവിടങ്ങളില്‍നിന്നായി 200ഓളം സെല്ലേഴ്‌സും പങ്കെടുക്കും. ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മറ്റു …
Read More »സുഗന്ധഗിരിയില്‍ മ്യൂസിയം നിര്‍മാണം പുരോഗമിക്കുന്നു
കല്‍പറ്റ: വൈദേശിക അധിനിവേശത്തിനെതിരേ പൊരുതിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്ക് വയനാട്ടിലെ സുഗന്ധഗിരിയില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കോഴിക്കോട് ചേവായൂരിലെ പട്ടികജാതി-വര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ് മ്യൂസിയം സജ്ജമാക്കുന്നത്. പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ അധീനതയിയുള്ള ഭൂമിയുടെ ഭാഗമാണ് മ്യൂസിയത്തിനു ഉപയോഗപ്പെടുത്തുന്നത്. 16.66 കോടി രൂപയുടെ കേന്ദ്ര സഹായത്തില്‍ 7.19 കോടി രൂപ ഇതിനകം ലഭിച്ചു. …
Read More »മേപ്പാടിയില്‍ സ്‌കൂട്ടര്‍ അടിച്ചു മാറ്റിയത് പ്രായപൂര്‍ത്തിയാകാത്തയാളെന്ന് പൊലീസ്
കല്‍പറ്റ: വയനാട്ടിലെ മേപ്പാടി ടൗണില്‍ നിന്നു മോഷണം പോയ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തി. മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്തയാളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. ടൗണില്‍ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ചാണ് മെയ് 25ന് മോഷ്ടിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട നിലയിലാണ് വാഹനം ഇന്നലെ കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണമാണ് വാഹനം വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായകമായത്.
Read More »ബ്രഹ്മഗിരിക്ക് പണം നൽകിയവർ ആപ്പിലായി
വിവിധ പ്രോജക്ടുകളില്‍ മുടക്കുന്നതിന് വയനാട്ടിലെ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്ക് പണം നല്‍കിയവരില്‍ പ്രതീക്ഷ മങ്ങുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരില്‍നിന്നും പലിശ വാഗ്ദാനം ചെയ്തു കൈപ്പറ്റിയ തുക ഏപ്പോള്‍ തിരികെ നല്‍കുമെന്ന് വ്യക്തതയോടെ പറയാന്‍ സൊസൈറ്റി മാനേജ്‌മെന്റിനു കഴിയുന്നില്ല. നിലവില്‍ അടഞ്ഞുകിടക്കുന്ന മഞ്ഞാടിയിലെ ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ച് ലാഭത്തിലോടുന്ന മുറയ്ക്ക് മുതലും പലിശയും ഘട്ടങ്ങളായി നല്‍കുമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതേസമയം ഫാക്ടറി പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തുന്നില്ല. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിന് …
Read More »യാത്രക്കാരുടെ ശ്രദ്ധക്ക്: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു
കൽപറ്റ: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിന് പിന്നാലെയാണ് ടുറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. മേയ് 23ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അനുമതി നൽകി. ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്.
Read More »ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍ പുതിയ ക്ലാസ് മുറികളില്‍
കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍(തിങ്കള്‍) പുതിയ ക്ലാസ് മുറികളില്‍. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബി.എ.ഐ)മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നിര്‍മിച്ചുകൈമാറി കെട്ടിടത്തിലെ മുറികളിലാണ് ഇനി ക്ലാസുകള്‍ നടക്കുക. ഉരുള്‍ ദുരന്തത്തിനുശേഷം വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ബി.എ.ഐ എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമുള്ള കെട്ടിടമാണ് വിദ്യാലയത്തിന് നിര്‍മിച്ചുനല്‍കിയത്. സ്‌കൂളിന് …
Read More »
DeToor reflective wanderings…