കല്‍പ്പറ്റ: കടന്നല്‍ കുത്തേറ്റ് വയനാട്ടില്‍ വയോധികന് ദാരുണാന്ത്യം. തരിയോട് എട്ടാം മൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ജോയിക്ക് കുത്തേറ്റത്. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂടിളകി ജോയിയെ ആക്രമിക്കുകയായിരുന്നു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
Read More »ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും’ ; വയനാട് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബത്തേരി: വയനാട്ടില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും എന്നായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കലാപാഹ്വാനം, സംഘം ചേര്‍ന്നുള്ള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ബത്തേരി പോലീസാണ് കേസെടുത്തത്. ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്. തിരിച്ചുവരുന്ന സമയത്ത് വാഹനം തടഞ്ഞു നിര്‍ത്തി സംഘം ഭീഷണി മുഴക്കുകയായിരുന്നു. എന്തിനാണ് ഹിന്ദു …
Read More »മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്നൊരാണ്ട്; പുനരധിവാസ പട്ടികയില്‍ ഇടം പിടിക്കാതെ 47 കുടുംബം
വയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും ദുരന്തബാധിതരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒരു മാതൃക വീടിന്റെ നിര്‍മാണം മാത്രമാണ് ഇതുവരെ മുന്നോട്ട പോയത്. അതേസമയം വീട് ലഭിക്കാനുള്ള അന്തിമ പട്ടികയില്‍ 47 കുടുംബങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടില്ല എന്ന് ദുരന്തബാധിതര്‍ പറഞ്ഞു. മുണ്ടക്കൈയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് സന്ദര്‍ശനം നടത്തവേയാണ് ദുരന്തബാധിതര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ദുരന്തബാധിതരെ സര്‍ക്കാര് കൈവിടില്ലെന്നും വിഷയത്തില്‍ …
Read More »കല്പറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
കല്പറ്റ: കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കും തടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവ സ്ഥലത്തുവച്ച് തന്നെ ഇവര്‍ മരണപ്പെട്ടു. സ്ഥലം പാട്ടത്തിനെടുത്ത് രണ്ടുപേരും കോഴിഫാം നടത്തുകയായിരുന്നു. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാന്‍ നിര്‍മ്മിച്ച വേലിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. നേരത്തേ ഇഞ്ചികൃഷി ചെയ്ത് ജീവിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ കൃഷിയില്‍ നഷ്ടം …
Read More »മുണ്ടക്കൈയില്‍ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം; പുന്നപ്പുഴയില്‍ ശക്തമായ കുത്തൊഴുക്ക്
വയനാട്: മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഈ തവണയും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
Read More »വയനാട് തുരങ്കപാതക്ക് അനുമതി നൽകി പരിസ്ഥിതി മന്ത്രാലയം
കൽപ്പറ്റ: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിക്ക് അനുമതി നൽകി പരിസ്ഥിതി മന്ത്രാലയം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന പാതയാണിത്. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് …
Read More »കനത്തമഴ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപറ്റ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി അറിയിച്ചു. എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.
Read More »ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര നിലപാട് എന്തെന്ന് കോടതി ചോദിച്ചു. വായ്പ എഴുതി തള്ളാനാകില്ലെന്ന നിലപാടിൽ നിങ്ങൾ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു. ഭരണഘടനയുടെ 73 അനുച്ഛേദം അനുസരിച്ച് സർക്കാരിന് വിവേചനാധികാരം ഉണ്ടെന്നും അതിനാൽ വിഷയത്തിൽ തീരുമാനം എടുക്കാൻ നിയമപരമായി അധികാരമില്ലെന്ന് പറയാൻ സർക്കാരിനാകില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന് ഒരു നിയമം ഉണ്ടെന്നും ഹൈകോടതി …
Read More »തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
കല്‍പറ്റ: ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ മാത്രല്ല, കേരളത്തിന്റെയാകെ ജാതകം തിരുത്തിയെഴുതുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ദുര്‍ബല പ്രദേശത്തുകൂടി നിര്‍മിക്കുന്ന തുരങ്കപാതയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ സംഘടനകളോ ആവശ്യപ്പെട്ടതല്ല തുരങ്കപാത …
Read More »കാട്ടാന ഷോക്കേറ്റു ചരിഞ്ഞ നിലയില്‍
സുല്‍ത്താന്‍ ബത്തേരി: വൈദ്യുത കമ്പിവേലിയില്‍നിന്നു ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കാട്ടാനയെ കണ്ടെത്തി. 35 വയസ് മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മുത്തങ്ങ മുറിയംകുന്ന് വയലില്‍ ബുധനാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തി കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച താത്കാലിക വേലിയിലെ കമ്പി കാലില്‍ കുരുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം. നിരവധി കുടുംബങ്ങള്‍ കൃഷി ചെയ്യുന്നതാണ് വയല്‍. ആനശല്യമുള്ളതിനാല്‍ കര്‍ഷകന്‍ താത്കാലിക വേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിലുള്ള വീട്ടില്‍നിന്നാണ് വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നതെന്നാണ് സൂചന.വന്യജീവി …
Read More »
DeToor reflective wanderings…