തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് വി.എസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നു തുടങ്ങിയ വിലാപയാത്ര രാത്രി 9 മണിയാകുമ്പോള്‍ തലസ്ഥാനത്തു നിന്നും മുന്നോട്ട് പോയിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളില്‍ അവസാന യാത്ര പറയാന്‍ കാത്തുനില്‍ക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 45 മിനിറ്റോളമാണ് സമയമെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പുന്നപ്രയിലേക്ക് 151 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാത്രി ഏറെ വൈകിയാകും വിലാപയാത്ര പുന്നപ്രയിലെത്തുക. …
Read More »വിഎസിന് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനു വേണ്ടി വിശ്രമമില്ലാത്ത ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു വിഎസ് എന്ന് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. പാവപ്പെട്ടവരുടേയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും പോരാളിയായിരുന്നു വിഎസ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ധീരമായ തീരുമാനങ്ങളെടുത്ത ആളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.
Read More »സംസ്ഥാനത്ത് നാളെ പൊതു അവധി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് ആദരസൂചകമായി നാളെ (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നാളെ അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
Read More »വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ
തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.20ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വി.എസിന്റെ ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ …
Read More »വി എസ് അതീവ ഗുരുതരാവസ്ഥയിൽ
. വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരം. രക്തസമർദ്ദവും വൃക്കകളുടെ പ്രവർത്തനവും ആശാവഹമല്ല.അന്തരികാവയങ്ങളുടെ ശേഷിയും പരിമിതമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് മുൻ മുഖ്യമന്ത്രി .കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായത്.
Read More »ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ഹൃദയാഘത്തെ തുടന്‍ന്ന് മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More »