Thursday , July 31 2025, 11:52 am

Tag Archives: students

മികച്ച ആശയങ്ങളുണ്ടോ, എന്നാല്‍ റെഡിയായിക്കോ.. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ഫ്രീംഡം സ്‌ക്വയര്‍’ എല്ലാജില്ലകളിലും

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളിലെ നൂതന ആശയങ്ങള്‍ കണ്ടെത്തി അവ യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. വിദ്യാര്‍ഥികള്‍ക്ക് പരസ്പരം അറിവുപങ്കിടാനും പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനും എല്ലാ ജില്ലകളിലും ‘ഫ്രീഡം സ്‌ക്വയര്‍’ കള്‍ നിര്‍മിക്കാനാണ് പദ്ധതി. പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും ഈ ഹൈടെക് ഹബ്ബുകളിലുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ നല്ലൊരു ആശയം കയ്യിലുണ്ടെങ്കില്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്. പരസ്പരമുള്ള ഗവേഷണങ്ങള്‍, ഹാക്കത്തണുകള്‍, ശില്‍പശാലകള്‍, വ്യവസായ പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഈ ഹബ്ബുകളിലുണ്ടാകും. …

Read More »

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി

സ്വകാര്യ ബസുകളില്‍ കയറുന്ന വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്തി ബസ് പോകുന്ന സമയത്ത് കയറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ബസുകളില്‍ നിര്‍ബന്ധമായും ചൈല്‍ഡ് ലൈന്‍ നമ്പര്‍, പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ലഹരിക്കെതിരായ മുന്നറിയിപ്പ്, തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. …

Read More »