കോഴിക്കോട്: കഴുത്തില്‍ കുരുക്കിട്ടും ശവപ്പെട്ടി ചുമന്നും പൊരിവെയിലില്‍ കൈക്കുഞ്ഞുങ്ങളെ തോളിലിട്ടും അധ്യാപകര്‍. നിയമന അംഗീകാരം കിട്ടാത്തതിനാല്‍ ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ അധ്യാപകരാണ് ഡിഡിഇ ഓഫിസിനു മുന്നില്‍ സമരവുമായി എത്തിയത്. കേരള എയ്ഡഡ് ടീച്ചേഴ്‌സ് കലക്ടീവ് (കെഎടിസി) സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അന്‍വര്‍ ഉദ്ഘാടനം ചെയ്തു. വരുമാനമില്ലാത്തിനാല്‍ ചികിത്സയ്ക്കും ഭക്ഷണത്തിനും യാചിക്കേണ്ട ഗതികേടിലാണെന്ന് അധ്യാപകര്‍ അനുഭവം പങ്കിട്ടു. കിടപ്പുരോഗികളായ മാതാപിതാക്കളെ സംരക്ഷിക്കാനോ കുടുംബത്തെ പോറ്റാനോ കഴിയാത്തതിനാല്‍ …
Read More »‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണം’: പി വി അന്‍വര്‍
കോഴിക്കോട്: മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് നേതാവ് പി.വി അന്‍വര്‍. തൃണമൂലി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മലബാര്‍ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക. 1984 ല്‍ കാസര്‍ഗോഡ് ഉണ്ടായ ശേഷം 40 വര്‍ഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തില്‍ നടക്കുന്നില്ലെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. 1981 ല്‍ 14 ജില്ല ഉണ്ടായിരുന്ന തമിഴ്‌നാട് ഇപ്പോള്‍ 39 ജില്ല …
Read More »അന്‍വര്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: പി.വി അന്‍വറിനെ യു.ഡി.എഫ് മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. അന്‍വര്‍ തന്നെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ സ്വയം മുന്‍കൈയെടുത്താല്‍ ചര്‍ച്ചക്ക് യു.ഡി.എഫ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
Read More »പിടിച്ചത് യു.ഡി.എഫ് വോട്ടുകളല്ല; പിണറായിസത്തിനെതിരായ വോട്ടെന്ന് പി.വി അന്‍വര്‍
നിലമ്പൂര്‍: താന്‍ പിടിച്ചത് യു.ഡി.എഫിന്റെ വോട്ടുകളല്ല പിണറായിസത്തിനെതിരായ വോട്ടുകളെന്ന് തൃണമൂല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പതിനായിരത്തിലധികം വോട്ടുകളാണ് അന്‍വറിന് നേടാനായത്. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം. അന്‍വറിനെ തള്ളാതെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തി. ഇത്രയും വോട്ട് പിടിച്ചയാളെ തള്ളികളയാനാകില്ലെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നിര്‍ണായക സ്വാധീനമാണ് പി.വി അന്‍വര്‍ ചെലുത്തിയത്.
Read More »ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ല; അന്‍വറിനെ തള്ളാതെ കെ.പി.സി.സി പ്രസിഡന്റ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍ യു.ഡി.എഫിനൊപ്പം നിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ ആരും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും വാതില്‍ അടച്ചെങ്കില്‍ ആവശ്യം വന്നാല്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടാകുമല്ലോയെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 10467 വോട്ടാണ് ഇതുവരെ പി.വി അന്‍വറിന് നേടാനായത്.
Read More »‘ഒന്നോ രണ്ടോ രൂപ തന്ന് സഹായിക്കണം’; മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍. നല്‍കുന്ന ഓരോ രൂപയും ധാര്‍മിക പിന്തുണ ആയിരിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ധനസഹായം അഭ്യര്‍ഥിച്ച് കൊണ്ടുള്ള വീഡിയോ പി.വി അന്‍വര്‍ പങ്കുവെച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു രൂപയോ പത്ത് രൂപയോ തന്ന് നിലമ്പൂരിലെ വോട്ടര്‍മാര്‍ സഹായിക്കണമെന്നും പണം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും അന്‍വര്‍ വിഡിയോയില്‍ പറഞ്ഞു. നേരത്തെ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച …
Read More »പിണറായിയും സതീശനും എന്നെ കത്രിക പൂട്ടിലാക്കി; അതിനാല്‍ ചിഹ്നം കത്രികയെന്ന് അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന്റെ ചിഹ്നം കത്രിക. പിണറായിയും വി.ഡി സതീശനും ചേര്‍ന്ന് തന്നെ കത്രിക പൂട്ടിലാക്കിയെന്നും അതിനെ കത്രിക കൊണ്ട് നേരിടാനാണ് തീരുമാനമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ തന്നെ കത്രിക പൂട്ടില്‍ നിന്ന് രക്ഷിക്കുമെന്നും അന്‍വര്‍ പറഞ്ഞു. നേരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയിരുന്നു. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര …
Read More »സതീശനെ മാറ്റണം,ആഭ്യന്തരം വേണം; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും വേണമെന്നും വി.ഡി. സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യു.ഡി.എഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ന് രാവിലെ ഒമ്പതുമണിവരെയും യു.ഡി.എഫിന്റെ വേണ്ടപ്പെട്ട നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ …
Read More »പി.വി അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കും; ടി.എം.സി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക തള്ളി
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ അന്‍വര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. പകരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് വരണാധികാരി. നാമനിര്‍ദേശ പത്രികയില്‍ പത്ത് പേര്‍ ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ പത്ത് പേര്‍ പത്രികയില്‍ ഒപ്പ് വെച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടി.എം.സി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. രണ്ട് പത്രികയായിരുന്നു അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ഥിയായണ് സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒരു പാര്‍ട്ടി …
Read More »നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അണികലെ നിരത്തി റോഡ് ഷോക്ക് ശേഷമാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി ബിന്ദുവിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇ.എ സുകു, ഓട്ടോ ഡ്രൈവര്‍ സലാഹുദ്ധീന്‍, കര്‍ഷകന്‍ സജി, വഴിയോര കച്ചവടക്കാരന്‍ ഷബീര്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പണം നടന്നത്്. …
Read More »
DeToor reflective wanderings…