Thursday , July 31 2025, 11:00 am

Tag Archives: nuns

മനുഷ്യക്കടത്ത് കേസ്: കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്. എൻ ഐ എ കോടതിയിൽ നടപടികൾ സങ്കീർണമാകാൻ സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷയുമായി എൻ ഐ എ കോടതിയെ സമീപിക്കാൻ ഇന്നലെ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിൽ ഇല്ലാത്ത കേസിൽ എൻ ഐ എ കോടതിയെ എങ്ങനെ സമീപിക്കും എന്ന ചോദ്യം ഇന്നലെ തന്നെ സന്യാസിനിമാരുടെ അഭിഭാഷകർ ഉയർത്തിയിരുന്നു. മാത്രമല്ല …

Read More »

കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ കോടതിയിലേക്ക്; ജാമ്യം നല്‍കുന്നതിനെതിരെ കോടതിയില്‍ ബജ്‌റംഗദള്‍ പ്രതിഷേധം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. കുറ്റം മനുഷ്യക്കടത്താണെന്നും പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്നും പറഞ്ഞാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യത്തിനായി ബിലാസ്പൂരിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ കന്യാസ്ത്രീകളുടെ ജയില്‍ മോചനം നീളുകയാണ്. അതേസമയം എന്‍ഐഎ വിഷയത്തില്‍ കേസെടുത്തില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ കോടതിയെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമീപിക്കാനും കഴിയില്ല എന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഭാരതീയ ന്യായ …

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. രാജ്യത്ത് ന്യൂനപക്ഷങ്ങല്‍ക്ക് നേരെ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ നടത്തം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബിന്ദുകൃഷ്ണ, പി.സി വിഷുണുനാഥ് തുടങ്ങിയവരുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: ചര്‍ച്ചയ്ക്കായി പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലെത്തി. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടത്തിയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്നലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അതിന് രാഷ്്ട്രീയ നിറം നല്‍കരുത്. …

Read More »

കന്യാസ്ത്രീകളുടെ മോചനം നീളും; പാര്‍ലമെന്റിന്റെ പുറത്ത് ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യമെഴുതിയ പേപ്പര്‍ ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധങ്ങളും നടത്തി. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെവ്വേറെ മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒറീസയില്‍, മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, മണിപ്പൂരിലെല്ലാമായി …

Read More »

‘കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങും’ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷപ്രതികരണവുമായി സഭ

കൊച്ചി: കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങുമെന്ന അവസ്ഥയാണെന്ന് സിബിസിഐ വക്താവ്. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കവേയാണ് സിബിസിഐ പ്രസിഡന്റ് മാര്‍. ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. മതസ്വാതന്ത്യം തടസ്സപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഏറെ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സഭ വക്താവ് പറഞ്ഞു. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ് ഭാരതം. 2000 വര്‍ഷം പാരമ്പര്യമുള്ള ക്രൈസ്തവ മതത്തിനും വിശ്വാസികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം …

Read More »

കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് പെൺകുട്ടികൾക്ക് നേ രെ കയ്യേറ്റമുണ്ടായെന്നും ഇവരുടെ വിശദീകരണം വകവയ്ക്കാതെയാണ് പൊലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും …

Read More »

മനുഷ്യക്കടത്ത് ആരോപണം: മലയാളി കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. ജോലിക്കായി ദുര്‍ഗില്‍ നിന്ന് 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളിലൊരാളുടെ സഹോദരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കാരെ …

Read More »