മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ അന്‍വര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. പകരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് വരണാധികാരി. നാമനിര്‍ദേശ പത്രികയില്‍ പത്ത് പേര്‍ ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ പത്ത് പേര്‍ പത്രികയില്‍ ഒപ്പ് വെച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടി.എം.സി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. രണ്ട് പത്രികയായിരുന്നു അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ഥിയായണ് സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒരു പാര്‍ട്ടി …
Read More »നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 19 പേര്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 19 പേര്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നുമണിയോടെ എത്ര പേരുടെതാണ് സാധുവായ നാമനിര്‍ദേശപത്രികകള്‍ എന്നു വ്യക്തമാകും. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളും തൃണമൂല്‍ സ്ഥാനാര്‍ഥി പി.വി അന്‍വറും ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തുരുമാനം അവസാന നിമിഷം മാറ്റി എന്‍.ഡി.എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും പത്രിക …
Read More »നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അണികലെ നിരത്തി റോഡ് ഷോക്ക് ശേഷമാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി ബിന്ദുവിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇ.എ സുകു, ഓട്ടോ ഡ്രൈവര്‍ സലാഹുദ്ധീന്‍, കര്‍ഷകന്‍ സജി, വഴിയോര കച്ചവടക്കാരന്‍ ഷബീര്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പണം നടന്നത്്. …
Read More »നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എം. സ്വരാജ്
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ, സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി, മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം …
Read More »ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ മുന്നണിയുമായി പി. വി അന്‍വര്‍
മലപ്പുറം: ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍. തൃണമൂൽ കോൺഗ്രസ്സിന്റെ പിന്തുണയോടെയാണ് അൻവർ മുന്നണി രൂപീകരിച്ചത്. നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി. വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മുന്നണിക്ക് കീഴിൽ നന്നായിരിക്കും നിലമ്പൂരിൽ മത്സരിക്കുകയെന്നും അൻവർ പറഞ്ഞു. ഇനി തന്റെ ജീവൻ പോയാലും മത്സരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് തിരിച്ചടി നേരിടുമെന്നും …
Read More »നിലമ്പൂരിൽ മത്സരിക്കാൻ പി.വി അൻവറിന് അനുമതി നൽകി തൃണമൂൽ കോൺഗ്രസ്
മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കാൻ അനുമതി നൽകി തൃണമൂൽ കോൺഗ്രസ്. നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ റിപ്പോർട്ട്. അൻവറിന് പാർട്ടി ചിഹ്നവും അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അൻവർ വാങ്ങിയിട്ടുണ്ടെന്നുമാണ് വിവരം. വരും മണിക്കൂറിനുള്ളിൽ മത്സരിക്കാനുള്ള തീരുമാനം അൻവർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം അൻവറിനെ അനുനയിപ്പിക്കാനുള്ള യു.ഡി. എഫ് ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്.
Read More »അന്‍വറിനെ ഇനി മൈന്‍ഡ് ചെയ്യേണ്ട; ഒടുവില്‍ തീരുമാനത്തിലെത്തി യു.ഡി.എഫ്
തിരുവനന്തപുരം: അന്‍വറുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനമെടുത്ത് യു.ഡി.എഫ് നേതൃത്വം. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് പിന്നാലെയാണ് അന്‍വര്‍ വിഷയത്തില്‍ യു.ഡി.എഫ് നിര്‍ണായക തീരുമാനമെടുത്തത്. അന്‍വറിന്റെ വിമര്‍ശനങ്ങളും ആരോപണങ്ങളും അവഗണിക്കാനും യോഗത്തില്‍ തീരുമാനമായി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.ഡി.എഫിന് മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയുടെ നിര്‍ണായക തീരുമാനം. ഇനി ഒരു യു.ഡി.എഫ് നേതാവും അന്‍വറുമായി അങ്ങോട്ട് ചര്‍ച്ചക്ക് പോകേണ്ടതില്ലെന്നും തീരുമാനമായി. നേരത്തെ യു.ഡി.എഫിലേക്ക് ഇല്ലെന്നും നിലമ്പൂരില്‍ …
Read More »പത്രികാ സമര്‍പ്പണത്തനിടെ നിലമ്പൂരില്‍ ഏറ്റുമുട്ടി എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍
മലപ്പുറം: നിലമ്പൂരില്‍ പത്രികാ സമര്‍പ്പണത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ റോഡ് ഷോയും നിലമ്പൂരില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോളാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്ഥലത്തുണ്ടായിരുന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നാണ് എം. സ്വരാജ് നിലമ്പൂരില്‍ എത്തിയത്. സ്വരാജിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പ്രവര്‍ത്തകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ആര്യാടന്‍ …
Read More »‘യു.ഡി.എഫിലേക്കുമില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല’: തീരുമാനം വ്യക്തമാക്കി അന്‍വര്‍
മലപ്പുറം: യു.ഡി.എഫിലേക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ലെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍. മത്സരിക്കണമെങ്കില്‍ കയ്യില്‍ പണം വേണമെന്നും അത് തന്റെ കയ്യില്‍ ഇല്ലെന്നുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലക്ഷങ്ങള്‍ വരുമാനം ഉണ്ടായിരുന്ന തന്നെ വട്ടപൂജ്യത്തില്‍ എത്തിച്ചെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതാക്കിയെന്നും ബാക്കിയുള്ളത് ജീവന്‍ മാത്രമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. യു.ഡി.എഫിലേക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അധികപ്രസംഗം …
Read More »നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് എം.വി ഗോവിന്ദന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സി.പി.എമ്മില്‍ നിന്ന് തന്നെ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. 2016ല്‍ തൃപൂണിത്തറയില്‍ നിന്ന് നിയമസഭാംഗമായി സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂര്‍ സ്വദേശിയുമായ എം. സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടം മുന്നില്‍ നിന്ന് നയിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇത് …
Read More »