നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 19 പേര്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നുമണിയോടെ എത്ര പേരുടെതാണ് സാധുവായ നാമനിര്‍ദേശപത്രികകള്‍ എന്നു വ്യക്തമാകും.
എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളും തൃണമൂല്‍ സ്ഥാനാര്‍ഥി പി.വി അന്‍വറും ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തുരുമാനം അവസാന നിമിഷം മാറ്റി എന്‍.ഡി.എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും പത്രിക നല്‍കിയിട്ടുണ്ട്. എം. സ്വരാജും പി.വി അന്‍വറും കഴിഞ്ഞ ദിവസമാണ് പത്രിക സമര്‍പ്പിച്ചത്.
ആര്യാടന്‍ ഷൗക്കത്ത് ചൊവ്വാഴ്ച പഞ്ചായത്ത് തല പ്രചാരണ പരിപാടികളിലേക്ക് കടക്കും. എം. സ്വരാജിന്റെ മണ്ഡല പര്യടനവും തുടരുകയാണ്. പ്രചാരണത്തിനായി മന്ത്രിമാര്‍ അടക്കം മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും നിലമ്പൂരില്‍ എത്തും.
DeToor reflective wanderings…