Friday , October 31 2025, 4:43 am

Tag Archives: national highway

പാലിയേക്കരയില്‍ ടോള്‍പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിലേക്ക്

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ടോള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും പാലിയേക്കര ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. നേരത്തെ ഉണ്ടായിരുന്ന കരാര്‍ പ്രകാരം ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കേണ്ടി വന്നാല്‍ അതിന് സമാനമായ തുക ദേശീയ പാത അതോറിറ്റി നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. …

Read More »

ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍ഗോഡ്: ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്ക് വീണു. അപകടത്തില്‍ നിന്നും കാറില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. താനീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലെ വീരമലക്കുന്നാണ് ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണത്. മണ്ണും കല്ലും പാതയിലേക്ക് വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇതിനു മുന്‍പ് പലവട്ടം വീരമലക്കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയിരുന്നു. മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തേ ഈ പ്രദേശത്തെ …

Read More »

ദേശീയപാത നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

ന്യൂദല്‍ഹി: ദേശീയപാത നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന് ഉറപ്പ് നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതയുടെ തകര്‍ച്ച സംബന്ധിച്ച് ഇന്ന് നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്. സ്ഥലമേറ്റടുപ്പിന്റെ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. …

Read More »

മലപ്പുറം വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിര്‍ത്തിവെച്ചു

മലപ്പുറം: വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. പാതമണ്ണിലേക്ക് താഴ്‌ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. നേരത്തെ വിള്ളല്‍ കണ്ടെത്തിയ കൂരിയാട് ദേശീയപാതയുടെ തൊട്ടടുത്താണ് വലിയപറമ്പ്. പാത മണ്ണിലേക്ക് താഴ്ന്നതിന് പുറമേ സമീപത്ത് ചെറിയ വിള്ളലുകള്‍ കണ്ടത്തിയതായും നാട്ടുകാര്‍ പറഞ്ഞു. വലിയപറമ്പിലും അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂരിയാട് മാത്രമായിരുന്നു വിദഗ്ദ സമിതി പരിശോധന നടത്തിയിരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. അതിനിടെ, മുഖ്യമന്ത്രി പിണറായി …

Read More »

കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍

മഞ്ചേശ്വരം: കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍ കണ്ടെത്തി. പീലിക്കോട് കാര്‍ഷിക സര്‍വകലാശാലക്ക് സമീപത്തെ ദേശീയപാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ വിള്ളല്‍ ടാറിട്ട് അടക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കമ്പനി. നേരത്തെ ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. …

Read More »

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണു: ദേശീയപാതയിൽ ഗതാഗത കുരുക്ക് 

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് മരം കടപുഴകി വീണു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി അരങ്ങളതാണ് അപകടം ഉണ്ടായത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടരുമെന്നാണ് പൊലീസ് അറിയിച്ചത്.

Read More »

കൂരിയാട് ദേശീയപാത ഒരു കിലോമീറ്ററോളം പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മലപ്പുറം: കൂരിയാട് ദേശീയപാത നിര്‍മാണത്തില്‍ കമ്പനിക്ക് വന്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി. ഇടിഞ്ഞ ഭാഗത്തെ റോഡ് ഒരു കിലോമീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡ് ഇടിഞ്ഞ ഭാഗം ഗതാഗത യോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രദേശത്തെ മണ്ണ് പരിശോധനയടക്കം കൃത്യമായി നടന്നില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി. നെല്‍ പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നിട്ടില്ലെന്നും ഡിസൈനില്‍ വന്‍ തകരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …

Read More »

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; കൂടുതല്‍ സ്ഥലത്ത് വിള്ളല്‍

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം …

Read More »

കാസര്‍കോട് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

കാസര്‍കോട്: ദേശീയപാതയില്‍ ടാറിങ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് കനത്തമഴയെത്തുടര്‍ന്ന് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് …

Read More »

വടകര മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ; കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരിപാത അടച്ചു

വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ. മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന …

Read More »