Wednesday , June 25 2025, 11:09 pm

Tag Archives: movienewslive

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഒന്നിക്കുന്നു; ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍

മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇരുവര്‍ക്കുമൊപ്പം ഫഹദ് ഫാസില്‍ കൂടെ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ശ്രീലങ്കയില്‍ നടന്ന ഒരു അഭിമുഖത്തിനിടയൊണ് ചിത്രത്തിന്റെ പേര് താരം വെളിപ്പെടുത്തിയത്. പാട്രിയോട്ട് എന്നാണ് സിനിമയുടെ പേര് മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നായികയായെത്തുന്നത് നയന്‍താരയാണ്. ഇവര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ ഭാഗമാണ്.

Read More »

ജെ.എസ്.കെ.യ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs കേരളക്ക് പ്രദര്‍ശനാനുമതി വൈകുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടില്‍ കേന്ദ്ര സെന്‍സര്‍ബോര്‍ഡ് തുടരുന്നതിനിടെയാണ് നടപടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും.    

Read More »

ആദിവാസികളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ആദിവാസികളെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേസ്. സിനിമയുടെ പ്രീ റിലീസ് ഇവെന്റില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാര്‍ നായക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 നാണ് പൊലീസ് കേസ് എടുത്തത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പ്രസ്താവനക്കിടെയാണ് നടന്‍ ആദിവാസി സമൂഹത്തെ പരാമര്‍ശിച്ചത്. 500 വര്‍ഷം മുന്‍പ് ഗോത്രജനവിഭാഗങ്ങള്‍ …

Read More »

റെക്കോര്‍ഡ് നേട്ടവുമായി അല്ലു; ‘പുഷ്പ 2’ മിനിസ്‌ക്രീനിലും ഒന്നാമത്

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2 ഒരു റെക്കോര്‍ഡ് കൂടെ അടയാളപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയെന്ന നേട്ടമാണ് പുഷ്പ 2 കരസ്തമാക്കിയത്. 5.1 ടി.വി.ആര്‍ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യത്ത് ചിത്രം നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താന്‍, ആനിമല്‍ തുടങ്ങീ നിരവധി ചിത്രങ്ങളെ റേറ്റിങ്ങില്‍ പിന്നിലാക്കിയാണ് …

Read More »

19 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി; ജെ.എസ്.കെ തിയേറ്ററുകളിലേക്ക്

സൂപ്പര്‍ ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം 19 വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലേക്ക്. ജൂണ്‍ 27നാണ് ചിത്രത്തിന്റെ ആഗോളതല റിലീസ്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. പ്രവീണ്‍ നാരായണന്‍ ആണ് സംവിധാനം. നീണ്ട ഇടവേളക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടെയാണ് ജെ.എസ്.കെ. …

Read More »

ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്ന മലയാള ചിത്രങ്ങള്‍

തിയേറ്ററുകളില്‍ കയ്യടി നേടിയ ഒന്നിലധികം ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത്. ദിലീപ് നായകനായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ഇന്ന് മുതല്‍ സീ5ല്‍ സട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ദിലീപിന്റെ 150-ാമത്തെ ചിത്രമാണ്. മലയാളം വെബ് സീരീസായ കേരള ക്രൈം ഫയല്‍സ് 2യും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. അജു വര്‍ഗീസും ലാലും …

Read More »

കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് ഒരു കഴിവല്ല; ജ​ഗതിയുടെ അഭിനയത്തിനെതിരെ ലാൽ

നടൻ ജഗതി ശ്രീകുമാറിന്റെ അഭിനയരീതിയെ വിമർശിച്ച് നടനും സംവിധായകനുമായ ലാൽ. ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ്സീരീസിന്റെ പ്രമോഷന്റെ ഭാ​ഗമായി സൈന പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ പരാമർശം. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ അഭിനയരീതിയെ കുറിച്ചാണ് ലാൽ പരാമർശം നടത്തിയത്. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നും ലാൽ പറഞ്ഞു. ‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും …

Read More »

‘തുടരും’ എന്റെ സിനിമയുടെ കോപ്പിയടി; ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ

‘തുടരും’ തന്റെ സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘തുടരും’ ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. പിന്നാലെ ഒ.ടി.ടിയിലും വൻ സ്വീകര്യതയാണ് ചിത്രം നേടിയത്. തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയിൽ നിന്ന് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ സാരാംശം എന്താണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് അവർക്കില്ലാതായി പോയി. തന്റെ ചിത്രത്തിലെ …

Read More »

‘അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി’; മലയാളത്തിൽ നിന്ന് അവ​ഗണന നേരിട്ടെന്ന് അനുപമ

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തിയിരുന്നെന്ന് തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്ന് ഒരുപാട് ട്രോളുകളും അവഗണനയും താൻ ഏറ്റുവാങ്ങിയെന്നും നല്ലൊരു കഥാപാത്രം നൽകി വീണ്ടും തിരിച്ചെത്തിച്ചതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലൂടെയാണ് പ്രേമത്തിന് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിങ് പരിപാടിക്കിടെയാണ് മലയാള സിനിമയിൽ നിന്ന് …

Read More »

ത​ഗ് ലൈഫ് വൻപരാജയം: കമലും മണിരത്നവും നഷ്ടപരിഹാരം നൽകണമെന്ന് തിയറ്റർ ഉടമകൾ

കോടികളുടെ പ്രീ പ്രമോഷൻ പരിപാടികളുമായി തിയേറ്ററിലെത്തിയ കമൽ ഹാസൻ മണിരത്നം ചിത്രമാണ് ത​ഗ് ലൈഫ്. എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണെന്നാണെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ത​ഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ ഇതിനുപകരം റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ ആണ് പലയിടത്തും പ്രദർശിപ്പിക്കുന്നത്. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ. നിർമാതാക്കളായ കമൽ …

Read More »