Saturday , October 4 2025, 3:41 am

Tag Archives: Medical College

ഡോ.ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായി സംശയം; കാണാതായ ഉപകരണം പിന്നീട് ഡോക്ടറുടെ മുറിയില്‍ നിന്ന് കണ്ടെത്തി: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറിയില്‍ അനുവാദമില്ലാതെ ആരോ കയറിയതായി സംശയമുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഡോക്ടറുടെ മുറി അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ 3 തവണ പരിശോധിച്ചിരുന്നെന്നും ഡോ.പി.കെ ജബ്ബാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്നാണ് മുറി പരിശോധിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നും കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞ ഉപകരണം റൂമില്‍ കൊണ്ടുവച്ചെന്നാണ് …

Read More »

ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; വ്യക്തപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു: ഡോ.ഹാരിസ്

തിരുവനന്തപുരം: തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കല്‍. തന്റെ ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയിരിക്കയാണെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ യുടെ ഭാരവാഹികള്‍ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു. ‘അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന …

Read More »

മെഡിക്കല്‍ കോളജില്‍ മന്ത്രി കാണാതായെന്ന് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് കണ്ടെത്തി പ്രിന്‍സിപ്പലിന്റെ അന്വേഷണം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം കാണാനില്ലെന്ന് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് …

Read More »

ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നു; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഓഫീസില്‍ ഇല്ലാത്ത അവസ്ഥ: ഡോ.ഹാരിസ്

തിരുവനന്തപുരം: തനിക്കെതിരായ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഡോ.ഹാരിസ്. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്ത്് അദ്ദേഹം പുറത്തുവിട്ടു. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഇതുസംബന്ധിച്ച് അദ്ദേഹം കത്തുനല്‍കിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. വൈകാരികമായാണ് ഡോ. ഹാരിസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് …

Read More »

മെഡിക്കല്‍ കോളജിലെ ശോചനീയാവസ്ഥയ്‌ക്കെതിരെ സംസാരിച്ച ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യഭ്യാസ ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഡോ.ഹാരിസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവനയും ചട്ട ലംഘനമാണ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ …

Read More »

ഇലക്ട്രിക് വയര്‍ മൂത്രനാളിയില്‍ തിരുകിക്കയറ്റി യുവാവ്; തിരുവനന്തപുരത്ത് അപൂര്‍വ്വ ശസ്ത്രക്രിയ

തിരുവനന്തപുരം: മൂത്രനാളിയില്‍ 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ സ്വയം കുത്തിക്കയറ്റിയ യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുറോളജി വിഭാഗം ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ യുവാവിനെ രക്ഷിച്ചത്. മൂത്രസഞ്ചിയില്‍ ഇലക്ട്രിക് വയര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യം പുറത്തുവന്നിട്ടില്ല. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ച് പുറത്തെടുക്കുകയായിരുന്നു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. …

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജപകടം: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് : മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജ്: കളക്ടറെ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരില്‍ മൈത്ര ആശുപത്രിയില്‍ 10 പേരും, ബോബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒമ്പത് പേരും, ആസ്റ്ററില്‍ രണ്ടുപേരുമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി കോഴിക്കോട് കളക്ടറുമായി …

Read More »

മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച അ‍ഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. രണ്ടുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഇതിൽ നസീറ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ ആരോപിച്ചിരുന്നു. ഈ …

Read More »