Friday , August 1 2025, 7:59 am

Tag Archives: kozhikode

കോഴിക്കോട് ബീച്ചിൽ 90 കച്ചവടക്കാരെ മാറ്റും ; വെൻഡിങ് സോൺ ഒരുമാസത്തിനകം

കോഴിക്കോട് : ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി പ്രവൃത്തി പുനരാരംഭിച്ചു. ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്.നേരത്തെ റോഡരികത്തു കച്ചവടം ചെയ്തിരുന്നവരെ താഴെ ബീച്ചിലേക്കു മാറ്റിയിട്ടുണ്ട്. 90 കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുക. അതിനായി 90 ജലവിതരണ കണക്‌ഷൻ എടുക്കണം. അതുപോലെ 90 വൈദ്യുതി കണക്‌ഷനും എടുക്കണം. …

Read More »

ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്;കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി

കോഴിക്കോട്: ട്രേഡിങ് ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 23 ലക്ഷം രൂപയും സംഘം തട്ടി.വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »