കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ടുപേരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ്മുക്ക് സ്വദേശി അഹ്‌മദ് നിജാദ് കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീം എന്നിവരാണ് പിടിയിലായത്. മെയ് ഒന്ന് മുതലാണ് തട്ടിപ്പ് നടന്നത്. നരിക്കുനി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ടെലിഗ്രാം വഴി ഒരു കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ടെന്ന് നല്‍കിയ പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ചാണ് യുവാവും സുഹൃത്തുക്കളും പറ്റിക്കപ്പെട്ടത്.
Read More »പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മരം വീണ് ഗതാഗതക്കുരുക്ക്
കോഴിക്കോട്: മരം വീണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കല്ലടിക്കോട് എ.യു.പി സ്‌കൂളിന് സമീപമാണ് മരം വീണത്. രാവിലെ 10 മണിയോടെയാണ് ദേശീയപാതയിലേക്ക് മരം വീണത്. ഭാഗികമായി മാത്രമാണ് ഇപ്പോള്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Read More »മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പറില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രി പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവര്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം. കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. …
Read More »കോഴിക്കോട് ആറാം ക്ലാസുകാരന്‍ വെള്ളച്ചാട്ടത്തില്‍ വീണു; സാഹസികമായി രക്ഷിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍
കോഴിക്കോട്: തുരത്തമലയിലെ കാരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ പെട്ട ആറാം ക്ലാസുകാരനെ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 50 മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ഒഴുകി പോയിരുന്നു. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലെത്തിയപ്പോഴാണ് അപകടം. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ കെട്ടി താഴെ എത്തി സാഹസികമായാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Read More »കോഴിക്കോട് ബൈക്ക് ഷോറൂമില്‍ വന്‍തീപിടുത്തം; പുതിയ ബൈക്കുകളടക്കം കത്തിനശിച്ചു
കോഴിക്കോട്: മാവൂര്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള ബൈക്ക് ഷോറൂമില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി നല്‍കിയിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സര്‍വീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Read More »കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ; മാവൂര്‍, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ കാരശ്ശേരി ,മാവൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലങ്ങള്‍ക്ക് അംഗന്‍വാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു. അതേസമയം,ശക്തമായ മഴ തുടരുന്നതിനാല്‍ എറണാകുളം,തൃശൂര്‍ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
Read More »ബേപ്പൂരില്‍ യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം
കോഴിക്കോട്: ബേപ്പൂരില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ബേപ്പൂര്‍ സ്വദേശി അനന്തുവിനാണ് മര്‍ദനമേറ്റത്. എ്.ഐ അടക്കം നാല് പാര്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചതിന് പൊസീസ് സ്റ്റേഷനില്‍ കൊണ്ടുപോയെന്നാണ് അനന്തു പറയുന്നത്. കഞ്ചാവ് കൈവശം വെച്ചെന്ന് കാട്ടി അനന്തുവിനെതിരെ ബേപ്പൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
Read More »സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ല; കൊയിലാണ്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം
കോഴിക്കോട്: കൊയിലാണ്ടിയിലെ കെ.പി.എം.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ലെന്ന് പറഞ്ഞ് കുട്ടിയെ മര്‍ദിച്ചെന്ന് രക്ഷിതാവ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും …
Read More »‘സ്വീകരണം ഒരുക്കിക്കോ’; ലൈംഗികാതിക്രമക്കേസില്‍ സവാദ് വീണ്ടും അറസ്റ്റില്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് പിടിയിലായത്. മലപ്പുറത്തേക്ക് പോവുന്ന ബസിലാണ് സംഭവം. ജൂണ്‍ 14ന് നടന്ന സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് സവാദ്. അന്ന് സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം …
Read More »നന്തി മേല്‍പ്പാലത്തില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: നന്തി മേല്‍പ്പാലത്തില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റതായാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Read More »
DeToor reflective wanderings…