കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് പിടിയിലായത്. മലപ്പുറത്തേക്ക് പോവുന്ന ബസിലാണ് സംഭവം. ജൂണ്‍ 14ന് നടന്ന സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് സവാദ്. അന്ന് സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയത് വലിയ വിവാദമായിരുന്നു.
Comments
DeToor reflective wanderings…