കണ്ണൂർ: കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ട് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകുകയായിരുന്നു. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More »പാടത്തിന് നടുവില്‍ കിടിലന്‍ മഴ വൈബ്; സോഷ്യല്‍ മീഡിയയിലെ ആ വൈറല്‍ കുളം ഇവിടെയാണ്
കണ്ണൂര്‍: മഴക്കാലമായതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു കുളമുണ്ട്. മഴമേഘങ്ങള്‍ മൂടി പുതഞ്ഞ കാലാവസ്ഥയില്‍ പാടത്തിന് ഒത്തനടുവിലെ ഒരു കുളത്തില്‍ സഞ്ചാരികളുടെ തിരക്കാണിപ്പോള്‍. കുറച്ച് നാളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കുളം കണ്ണൂരിലാണ്. പട്ടുവം മംഗലശ്ശേരി പാടത്തിന് നടുവില്‍ നിര്‍മിച്ച കുളമാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയത്. കൃഷി ആവശ്യത്തിന് വേണ്ടി നിര്‍മിച്ച കുളമാണെങ്കിലും വിഡിയോ വൈറലായതോടെ കൂടുതല്‍ ആളുകളാണ് ഇപ്പോള്‍ ഇവിടെക്ക് എത്തുന്നത്.
Read More »കണ്ണൂരില്‍ ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയില്‍ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സുകുമാരനെ …
Read More »കണ്ണൂര്‍ താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണി; 50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കണ്ണൂര്‍: കനത്തമഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. താവക്കര, പടന്നപ്പാലം, കക്കാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് താവക്കരയില്‍ നിന്ന് 50ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പഴശ്ശി ഡാമിന്റെ 16ല്‍ 14 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ …
Read More »കനത്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; ഒന്‍പത് ജില്ലകളിൽ അവധി
തിരുവനന്തപുര: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും …
Read More »കൊടുവാള്‍ കാട്ടി ഭീഷണി; കണ്ണൂരില്‍ ഏട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വിഡിയോക്കായി ചിത്രീകരിച്ചതാണെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അമ്മ തിരികെ വരാനായാണ് വീഡിയോ ചിത്രീകരിച്ചതെന്നും മകള്‍ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലങ്കടവ് സ്വദേശിയായ മാമച്ചനെന്ന് വിളിക്കുന്ന ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ …
Read More »നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി
കണ്ണൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. പയ്യന്നൂര്‍ തൃച്ചംബരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യദുവും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്‌കൂള്‍ പരിസരത്തു വച്ചാണ് ആക്രമണം നടന്നത്. മകനെ മര്‍ദിച്ച ആളുടെ ചിത്രം സന്തോഷ് കീഴാറ്റൂര്‍ പുറത്തുവിട്ടിട്ടുണ്ട്. ബോര്‍ഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു. നിലവില്‍ യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
Read More »
DeToor reflective wanderings…