Thursday , July 31 2025, 11:31 am

Tag Archives: axiom 4

ശുഭാംശു ശുക്ലയുടെ ജീവിതം എന്‍സിഇആര്‍ടി സിലബസില്‍

ന്യൂഡല്‍ഹി: ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി ലഭിച്ച ഇന്ത്യന്‍ സേനയിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല ഇനി എന്‍സിഇആര്‍ടി സിലബസിലെ പാഠ്യവിഷയം. അദ്ദേഹത്തിന്റെ ജീവചരിത്രത്തോടൊപ്പം ബഹിരാകാശത്ത് നിന്ന് ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും അഞ്ചാംക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. പരിസ്ഥിതി പഠനം (ഇ.വി.എസ്) പുസ്തകത്തിന്റെ ‘ഭൂമി,നാം പങ്കിടുന്ന വീട്’ എന്ന അധ്യായത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്. പ്രധാനമന്ത്രിയോട് ബഹിരാകാശ നിലയത്തില്‍ വച്ച് സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് അധ്യായത്തിലുള്ളത്. ‘ …

Read More »

ശുഭാംശുവിന്റെ ചരിത്രയാത്ര; ആക്‌സിയം 4 വിക്ഷേപണം വിജയം

ഫ്‌ലോറിഡ: രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ …

Read More »