Friday , June 27 2025, 1:26 am

യുദ്ധം മുറുകും 87 ലക്ഷം ഇന്ത്യാക്കാർ പെരുവഴിയിലാവും

87 ലക്ഷത്തിൽ ഭൂരിപക്ഷവും ബ്ളു കോളർ തൊഴിലാളികളാണ്. എന്നു വെച്ചാൽ വിശേഷാൽ വൈദഗ്ധ്യമില്ലാത്ത നിത്യജോലിക്കാർ . ഇറാൻ ഇസ്രായേൽ യുദ്ധം തളർത്താനം തകർക്കാനും പോവുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ കണക്കാണിത്. യു. എ. ഇ യിലാണ് ഏറ്റവും കൂടുതൽ പേർ,34 ലക്ഷം. സൗദ്യ അറേബിയയിൽ 26 ലക്ഷം. കുവൈറ്റിൽ 10 ലക്ഷം . ഖത്തറിൽ ഏഴര ലക്ഷം . ഒമാനിൽ എഴു ലക്ഷം. ഇന്ത്യയുടെ വിദേശജനസംഖ്യയിൽ നാലിലൊന്നാണിത്. പക്ഷെ അവർ രാജ്യത്തേക്ക് അയക്കുന്നത് മൊത്തം വിദേശനാണ്യത്തിൻ്റെ 40 ശതമാനവും.യുദ്ധം മുറുകുമ്പോൾ ഇറാൻ ലക്ഷ്യമിടുക ഈ രാജ്യങ്ങളിലെ അമേരിക്കൻ പട്ടാള ക്യാമ്പുകളെയൊവും. വിവിധ ക്യാമ്പുകളിലായി 40000 യു.എസ് സൈനികർ ഈ രാജ്യങ്ങളിലുണ്ട്. ഏറ്റവും കൂടുതൽ യു. എസ് സേന തമ്പടിച്ചിരിക്കുന്നത് ഖത്തറിലാണ്. അമേരിക്കയുടെ പശ്ചിമേഷ്യൻ നാവിക ആസ്ഥാനം ബഹ്റൈനിൽ .കരസേനാ കേന്ദ്രം കുവൈറ്റിൽ . വ്യോമത്താവളം സൗദിയിലും. മാത്രമല്ല, ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ മൂന്നിൽ രണ്ടും വരുന്നത് ഈ രാജ്യങ്ങളിൽ നിന്നുമാണ് .യുദ്ധം പശ്ചിമേഷ്യയിലാവും. പക്ഷെ ആടിയുലയുന്നത് ഇന്ത്യയാവും.

Comments