ബിൻസി പാലത്ത് പോത്ത്കല്ല്, അമരമ്പലം ,കരുളായി പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഭൂരിപക്ഷം പിടിക്കും .പി.വി അൻവറിന് വഴിക്കടവിലും കരുളായിയിലും നിലമ്പൂർ നഗരസഭയിലും സാമാന്യം വോട്ട് കിട്ടും .ഇതിൽ വഴിക്കടവ് മാത്രം യു. ഡി എഫ് ഭൂരിപക്ഷ പഞ്ചായത്താണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത് ഇടതുമുന്നണി തന്നെയാണ്. എൽ.ഡി എഫ് കണക്കെടുപ്പിൽ യു.ഡി എഫിന് മേൽക്കൈ ഉള്ളത് വഴിക്കടവ്, എടക്കര, മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകളിൽ. ഇതിൽ അൻവർ വോട്ട് പിടിക്കുന്നത് …
Read More »ദേശീയ പതാക കാവി മതിയെന്ന് ബി.ജെ.പി നേതാവ്; ശിവന്‍കുട്ടി ശവന്‍കുട്ടിയെന്നും ആക്ഷേപം
പാലക്കാട്: ഭാരതാംബ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറ്റി പകരം കാവിക്കൊടിയാക്കണമെന്നാണ് ശിവരാജന്‍ പറഞ്ഞത്. ത്രിവര്‍ണ പതാകക്ക് സമാനമായ പതാക ഉപയോഗിക്കുന്ന കോണ്‍ഗ്രസ്, എന്‍.സി.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പതാക നിരോധിക്കണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ ശവന്‍കുട്ടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
Read More »വാല്‍പ്പാറയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
വാല്‍പ്പാറ: വാല്‍പ്പാറയില്‍ കഴിഞ്ഞ ദിവസം പുലിപിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തേയില തോട്ടത്തില്‍ നിന്നാണ് നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
Read More »ജാഗ്രത; നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും കനത്തമഴ
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 22 മുതല്‍ 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് …
Read More »വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയി; തിരച്ചില്‍ തുടരുന്നു
തമിഴ്നാട്: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് പുലി കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരുകയാണ്. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ച് പരിശോധന നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Read More »പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്; അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് റാഗിങ്ങില്‍ പരിക്കേറ്റത്. ഇന്റര്‍വെല്‍ സമയത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാര്‍ഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More »ഗവര്‍ണറുടെ പണിയെന്തെന്ന് കുട്ടികളും പഠിക്കട്ടെ; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: ഗവര്‍ണറുടെ ഭാരഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പത്താംക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തില്‍ വിഷയം ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികള്‍ അറിയണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും വിഷയം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More »കുട്ടികള്‍ക്ക് ബിരിയാണിയടക്കം ഉച്ചഭക്ഷണ പദ്ധതി; അതിനുള്ള പണം കൂടെ നൽകണമെന്ന് അധ്യാപകർ
തിരുവനന്തപുരം: ബിരിയാണിയും മുട്ടയും അടക്കം കുട്ടികൾക്ക് ഉച്ചഭക്ഷണ വിഭവങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. പക്ഷേ ഒരു കുട്ടിക്കായി സർക്കാർ അനുവദിക്കുന്നത് പത്ത് രൂപയില്‍ താഴെ മാത്രം രൂപയാണ്. ഇതോടെ വലഞ്ഞിരിക്കുന്നത് അധ്യാപകർ തന്നെയാണ്. വർഷങ്ങളായി കുട്ടികൾക്കുള്ള ഉച്ചഭക്ഷണതുക സർക്കാർ കൃത്യമായി നൽകാത്തതിനാൽ സ്‌കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വയം കണ്ടെത്തേണ്ട സാഹചര്യമാണ്. പാചകചെലവ്, പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയ്ക്ക് തുക കഴിഞ്ഞ വർഷങ്ങളിൽ മാസങ്ങൾ കുടിശികയായിരുന്നു. ഇതോടെ അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ …
Read More »വാക്സിനെടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ചുവയസുകാരൻ ഗുരുതരാവസ്ഥയിൽ
കണ്ണൂർ: വാക്സിൻ എടുത്തിട്ടും കണ്ണൂരിൽ അഞ്ചുവയസ്സുകാരന് പേവിഷബാധ. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളുടെ കുഞ്ഞിനാണ് രോഗലക്ഷണം കണ്ടെത്തിയത്. കുട്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. മെയ് 31നാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആന്റി റേബീസ് വാക്സിനും ഇമ്യൂനോഗ്ലോബുലിനും നൽകിയിരുന്നു. ഇന്നലെ മാത്രം രണ്ടര വയസുകാരിയടക്കം 19 പേർക്കാണ് കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ …
Read More »പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് ലഭിക്കാതെ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഇനിയും സീറ്റ് ലഭിച്ചില്ല. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 1,01,849 വിദ്യാർഥികളാണ് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. ഇവർക്ക് ഇനി സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുകയോ മറ്റ് കോഴ്സുകളിൽ ചേരുകയോ വേണ്ടിവരും. ഇതുവരെ 3,15,986 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച 4,24,583 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. മറ്റ് സിലബസുകളിൽ പത്താം …
Read More »
DeToor reflective wanderings…