Tuesday , March 3 2026, 11:43 am

slider

കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടയാള്‍; ഇന്ന് റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി. ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് റവാഡ ചന്ദ്രശേഖരനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ്. കൂത്തുപറമ്പ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു റവാഡ ചന്ദ്രശേഖര്‍.  

Read More »

കോഴിക്കോട് ആറാം ക്ലാസുകാരന്‍ വെള്ളച്ചാട്ടത്തില്‍ വീണു; സാഹസികമായി രക്ഷിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍

കോഴിക്കോട്: തുരത്തമലയിലെ കാരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ പെട്ട ആറാം ക്ലാസുകാരനെ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 50 മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ഒഴുകി പോയിരുന്നു. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലെത്തിയപ്പോഴാണ് അപകടം. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ കെട്ടി താഴെ എത്തി സാഹസികമായാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.  

Read More »

കണ്ണൂരില്‍ പേവിഷബാധയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് കുട്ടി മരിച്ചത്. കണ്ണൂരില്‍ ഒരാഴ്ച മുമ്പാണ് 60ലധികം ആളുകളെ തെരുവുനായ ആക്രമിച്ചത്.  

Read More »

കോഴിക്കോട് ബൈക്ക് ഷോറൂമില്‍ വന്‍തീപിടുത്തം; പുതിയ ബൈക്കുകളടക്കം കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള ബൈക്ക് ഷോറൂമില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി നല്‍കിയിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സര്‍വീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.  

Read More »

മതസംഘടനകള്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കുള്ളൂ; സൂംബയുമായി മുന്നോട്ട് പോകുമെന്ന് വി. ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം വിവാദമാക്കിയ മതസംഘടനകളെയും മന്ത്രി വിമര്‍ശിച്ചു. ചില മതസംഘടനകള്‍ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയത വളര്‍ത്താനേ അത് ഉപകരിക്കുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More »

ഇന്നും അതിശക്ത മഴ; 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലേട്ടാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം …

Read More »

പുരിയിൽ രഥോത്സവത്തിൽ തിക്കും തിരക്കും 500 പേർക്ക് പരുക്ക് എട്ടു പേർ ഗുരുതരാവസ്ഥയിൽ

. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് അപകടം. ബലഭദ്രഭഗവാൻ്റെ രഥോത്സവത്തിനിടെ .രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ ഭക്തർ കുട്ടത്തോടെ എത്തുകയായിരുന്നു ഇനക്കുട്ടത്തെ നിയന്ത്രിക്കാൻ പതിനായിരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

Read More »

ഭാരതാംബ നിലപാട് പറയാൻ സാംസ്കാരിക നായകരെ വെല്ലുവിളിച്ച് ജോയി മാത്യു

. ഭാരതാംബ വിഷയത്തിൽ പ്രതികരിക്കാൻ സാംസ്ക്കാരികനായകരെ വെല്ലുവിളിച്ച് ജോയി മാത്യു . സംസ്ഥാനത്ത് കെ. എസ്. യു , എസ്. എഫ് .ഐ വിദ്യാർത്ഥികൾ അടികൊള്ളുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള വഴക്കാണ്. എന്തേലുമൊന്ന് മിണ്ടി കൂടേയെന്നാണ് ജോയി മാത്യുവിൻ്റെ ചോദ്യം . പ്രതികരിച്ചാൽ കേന്ദ്ര സാഹിത്യ പുരസ്ക്കാരങ്ങൾ കിട്ടാതാവുമോയെന്നതാണ് സാംസ്ക്കാരികനായകരെ അലട്ടുന്നതെന്നും ജോയി പരിഹസിച്ചു. . തനിക്ക് അത്തരം ആശങ്കകളില്ലാത്തതിനാൽ ഭാരതാംബവിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നു. രാജ്യസ്നേഹവും ഭാരതാംബപടവുമായി ഒരു ബന്ധവുമില്ല, …

Read More »

‘ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളേണ്ട’; സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളാനല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ അഷ്‌റഫ് പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ കൂടെയായ ടി. കെ അഷ്‌റഫ് ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെ എതിര്‍ത്തത്. അധ്യാപകനെന്ന നിലയില്‍ പദ്ധതിയുടെ ഭാഗമാകില്ലെന്നും തന്റെ മകനെ ഇതില്‍ പങ്കെടുപ്പിക്കില്ലെന്നും ടി. കെ അഷ്‌റഫ് പറഞ്ഞു.    

Read More »

കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ; മാവൂര്‍, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ കാരശ്ശേരി ,മാവൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലങ്ങള്‍ക്ക് അംഗന്‍വാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു. അതേസമയം,ശക്തമായ മഴ തുടരുന്നതിനാല്‍ എറണാകുളം,തൃശൂര്‍ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.  

Read More »