Tuesday , March 3 2026, 12:13 pm

sci-tech

ബ്ലാക്ക്‌ബെറിക്ക് രണ്ടാം വരവ് സെപ്തംബറിൽ വാങ്ങാം

ചൈനീസ്  കമ്പനിയായ സിൻവ ടെക്നോളജീസ്, ബ്ലാക്ക്‌ബെറി ക്ലാസിക് ക്യൂ20 ഫോണിനെ പുതിയ രൂപത്തിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. ആധുനിക ഹാർഡ്‌വെയറും ഏറ്റവും പുതിയ ആൻഡ്രോയിഡ് സിസ്റ്റവും ഉൾപ്പെടുത്തിയ ഈ പുതിയ ഫോണിന് സിൻവ ക്യൂ25 പ്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബ്ലാക്ക്‌ബെറിയുടെ ഐതിഹാസിക ഡിസൈൻ ഇഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ഈ വാർത്ത ഇതിനോടകം തന്നെ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലത്ത് ബിസിനസ്, അധികാരം, വിജയം എന്നിവയുടെ പ്രതീകമായിരുന്നു ബ്ലാക്ക്‌ബെറി ക്ലാസിക്. ഈ …

Read More »

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാന നിമിഷം

ചെന്നൈ: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം. പരിസ്ഥിതി മലിനീകരണമില്ലാത്ത ഗതാഗത സൗകര്യങ്ങളുടെ വികസനമെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. ട്രെയിന്‍ നിര്‍മിച്ച ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലാണ് പരീക്ഷണ ഓട്ടം (ലോഡ് ടെസ്റ്റ്) നടന്നത്. നോര്‍ത്ത് റെയില്‍വേക്കു കൈമാറിയ ശേഷം ഹരിയാനയിലെ സോണി പത്ത് – ജിന്ദ് പാതയിലാകും ട്രെയിനിന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം നടത്തുക. പരീക്ഷണ ഓട്ടം …

Read More »

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തും; ‘നൈസാര്‍’ ഉപഗ്രഹ വിക്ഷേപണം വിജയം

ചെന്നൈ: ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ച ‘നൈസാര്‍’ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകീട്ട് 5.40നാണ് ഉപഗ്രഹവുമായി ജിഎസ്എല്‍വി – എഫ് 16 റോക്കറ്റ് കുതിച്ചുയര്‍ന്നത്. പ്രതികൂല കാലാവസ്ഥയില്‍ പോലും പ്രവര്‍ത്തിക്കാന്‍ നൈസാര്‍ സാറ്റലൈറ്റിനാകും. മാത്രമല്ല പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയും. ഇതോടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സുനാമി, ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം, വനനശീകരണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് …

Read More »

ഇനി ഇഷ്ടം പോലെ യുപിഐ സേവനങ്ങളെല്ലാം സൗജന്യമായി ഉപയോഗിക്കാനാകില്ല; പുതിയ മാറ്റങ്ങളിയാം

മുംബൈ: ഓഗസ്റ്റ് ഒന്നുമുതല്‍ യുപിഐ സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. യുപിഐ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭിക്കാനായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഓട്ടോ പേ സേവനങ്ങള്‍ക്കും, ബാലന്‍സ് പരിശോധനകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് പുതിയ മാറ്റം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധപ്പെട്ട നിയമങ്ങളിലെ വരാന്‍ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇനി പരിധിയില്ലാതെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ …

Read More »

‘പണിക്കിട്ട്’ എഐയുടെ പണി; 2ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഐടി കമ്പനി

കോഴിക്കോട്: എഐ വന്നാല്‍ പലമേഖലകളിലേയും തൊഴില്‍ ഇല്ലാതാകുമെന്ന് എഐ വന്ന സമയത്ത് തന്നെ കേട്ടുതുടങ്ങിയതാണ്. ഇപ്പോള്‍ ഗ്ലാമറായി നില്‍ക്കുന്ന പല ജോലികളും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എഐ കയ്യടക്കുമെന്നും മനുഷ്യരുടെ സഹായം വേണ്ടാതെ തന്നെ ചെയ്യാന്‍ പറ്റുമെന്നും വിദഗ്ദരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഐടി ഭീമനായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അത്തരമൊരു തീരുമാനമെടുത്തിരിക്കയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി സിഇഒ കെ കൃതിവാസന്‍ …

Read More »

സൈബര്‍ ആക്രമണത്തിന്റെ ചൂടേറ്റ് മൈക്രോസോഫ്റ്റ്; ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സൈബര്‍ ആക്രമണത്തില്‍ പതറി ആഗോള ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ള ഓണ്‍-പ്രെമിസ് ഷെയര്‍പോയിന്റ് സെര്‍വറുകള്‍ക്ക് (Microsoft Share Point Server) നേരേയാണ് ‘സീറോ-ഡേ’ ആക്രമണമുണ്ടായതായി കമ്പനി കണ്ടെത്തിയത്. ഉപഭോക്താക്കളോട് ജാഗ്രതയോടെ ഇരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ളില്‍ രേഖകള്‍ പങ്കിടാനായി ഉപയോഗിക്കുന്ന സെര്‍വര്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് നേരെ സൈബറാക്രമണം നടക്കുന്നുണ്ടെന്ന് കമ്പനി തന്നെയാണ് വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ അടിയന്തിരമായി സുരക്ഷ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും …

Read More »

ഇന്റര്‍നെറ്റ് ഇല്ലാതെയും വൈറസ്ബാധ: ഭീഷണിയായി മമോണ റാന്‍സംവെയര്‍

കമ്പ്യൂട്ടറുകള്‍ ഓഫ്‌ലൈന്‍ മോഡിലുള്ളപ്പോള്‍ വൈറസ് കയറില്ലെന്നത് നേരത്തേയുള്ള വിശ്വാസമാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് കണക്ട് ചെയ്തില്ലെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഡൈവൈസുകളുമെല്ലാം സുരക്ഷിതമാണെന്ന വിശ്വാസമാണ് ആളുകള്‍ക്ക്. എന്നാല്‍ ഈ വിശ്വാസത്തെ പാടേ തള്ളിക്കളയുന്നതാണ് പുതിയതരം ‘മമോണ റാന്‍സംവെയര്‍’ എന്ന വൈറസ്. ഓഫ്‌ലൈനിലും ഇവ ഡിവൈസുകളെ ബാധിക്കുമെന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ദര്‍ നല്‍കുന്ന സൂചന. ഓഫ്‌ലൈനില്‍ തന്നെ ആക്ടീവ് ആകുന്നതും റൂട്ട് മായ്ച്ചു കളയാനും കഴിവുള്ള ഈ വൈറസിനെ കണ്ടുപിടിക്കല്‍ അതീവ ദുഷ്‌കരമാണ്. റിമോട്ട് …

Read More »

പുഷ്പവനത്തിൽ ശതാവരി

സജീവ് ഉച്ചക്കാവിൽ. ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു ശതാവരീ മലർ പോലെ വിശുദ്ധയായ്‌ വിടർന്നു നീയെന്റെ വികാര രജാങ്കണതിൽ.. പ്രിയമുള്ളവളേ ശതാവരി നിറയെ പൂത്തുനിൽക്കുന്ന ഒരു കുറ്റിക്കാടിനരികെ നിർനിമേഷനായി നിൽക്കുമ്പോഴാണ് ഈ പാട്ടോർമ്മ. ഭാസ്കരൻ മാഷ് എത്ര ഹൃദ്യമായും കൃത്യമായുമാണ് ശതാവരിപ്പൂക്കളെ പ്രിയമുള്ളവളോട് ഉപമിക്കുന്നത് എന്ന് വിസ്മയിച്ച് ശതാവരിപ്പുകളുടെ ചിത്രങ്ങൾ മതിയാവോളം എടുത്തു.വിശുദ്ധയായ് വിടർന്നു നീ എന്ന രൂപകം കൊണ്ടിണക്കിയ കാമുകിയുടെ നിഷ്കളങ്കത ശതാവരീ മലരിൽ തത്തിനിൽക്കുന്നു.. ശതാവരി വരണ്ട …

Read More »

ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്; എല്ലാത്തിനും ഇനി ഒരു ആപ്പ്

തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ട. ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് എല്ലാത്തിനുമായി ഒറ്റ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പിഎന്‍ആര്‍ ട്രാക്കിങ്, ട്രെയിന്‍ സ്റ്റാറ്റസ്, കോച്ച് പൊസിഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ …

Read More »

ശുഭാംശുവിന്റെ ചരിത്രയാത്ര; ആക്‌സിയം 4 വിക്ഷേപണം വിജയം

ഫ്‌ലോറിഡ: രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ …

Read More »