കോഴിക്കോട്: മരം വീണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കല്ലടിക്കോട് എ.യു.പി സ്‌കൂളിന് സമീപമാണ് മരം വീണത്. രാവിലെ 10 മണിയോടെയാണ് ദേശീയപാതയിലേക്ക് മരം വീണത്. ഭാഗികമായി മാത്രമാണ് ഇപ്പോള്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Read More »കുത്തുപറമ്പ് വെടിവെയ്പ് പരാജയപ്പെട്ട സമരം
കൂത്തുപറമ്പിൽ സഹകരണ അർബൻ ബാങ്കിന്റെ സന്ധ്യാ ശാഖയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് വെടിവെപ്പിൽ കലാശിച്ചത്. സി. എം.പി നേതാവും സഹകരണ മന്ത്രിയുമായിരുന്ന എം.വി രാഘവനായിരുന്നു ഉദ്ഘാടകൻ . ഡിവൈഎഫ്ഐ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.യുഡിഎഫ് സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിനെതിരെയും, പൊതു മേഖലാ ക്വോട്ടാ സീറ്റുകൾ മാനേജ്‌മെന്റിന് വിട്ടുകൊടുത്തതിലുമായിരുന്നു പ്രതിഷേധം. ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു രാഘവൻ പരിപാടിയിൽ പങ്കെടുത്തത് .മന്ത്രിയുടെ വാഹനത്തിന് സമരക്കാർ തടസ്സം സൃഷ്ടിച്ചു. ടൗൺഹാളിനടുത്തായിരുന്നു ആദ്യ …
Read More »മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പറില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രി പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവര്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം. കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. …
Read More »കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടയാള്‍; ഇന്ന് റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി. ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് റവാഡ ചന്ദ്രശേഖരനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ്. കൂത്തുപറമ്പ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു റവാഡ ചന്ദ്രശേഖര്‍.
Read More »കേരളം കാൻസർ സംസ്ഥാനമാവുന്നു
. കാൻസർ കേരളത്തെ വിഴുങ്ങുന്നു .ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികമാണ് സംസ്ഥാനത്തിൻ്റെ രോഗികളുടെ എണ്ണം. പുരുഷന്മാരിൽ ലക്ഷത്തിൽ 105 രോഗികളെന്നാണ് ദേശീയ കണക്ക്. ഇവിടെയിത് ലക്ഷത്തിൽ 243 പേർ . സ്ത്രീകളിൽ ദേശീയ ശരാശരി ലക്ഷത്തിൽ 103. കേരളത്തിൽ 219. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം. 14 ശതമാനത്തിന് . വായിലും റെക്ടത്തിലും പത്ത് ശതമാനം . പ്രോസ്റ്റേറ്റ് ഒമ്പത്. കരളിൽ എട്ടു ശതമാനത്തിനും .സ്ത്രീകളിൽ 14 ശതമാനത്തിനും ബ്രെസ്റ്റ് കാൻസർ …
Read More »മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരന്‍ മരിച്ചു
മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ, നവാസ് ദമ്പതികളുടെ കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് കുഞ്ഞിന്റെ മാതാവ് ഹിറ ഹറീറ. വീട്ടില്‍ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് സുഖപ്രസവം വിവരിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന …
Read More »കോഴിക്കോട് ആറാം ക്ലാസുകാരന്‍ വെള്ളച്ചാട്ടത്തില്‍ വീണു; സാഹസികമായി രക്ഷിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍
കോഴിക്കോട്: തുരത്തമലയിലെ കാരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ പെട്ട ആറാം ക്ലാസുകാരനെ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 50 മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ഒഴുകി പോയിരുന്നു. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലെത്തിയപ്പോഴാണ് അപകടം. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ കെട്ടി താഴെ എത്തി സാഹസികമായാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Read More »കണ്ണൂരില്‍ പേവിഷബാധയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് കുട്ടി മരിച്ചത്. കണ്ണൂരില്‍ ഒരാഴ്ച മുമ്പാണ് 60ലധികം ആളുകളെ തെരുവുനായ ആക്രമിച്ചത്.
Read More »കോഴിക്കോട് ബൈക്ക് ഷോറൂമില്‍ വന്‍തീപിടുത്തം; പുതിയ ബൈക്കുകളടക്കം കത്തിനശിച്ചു
കോഴിക്കോട്: മാവൂര്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള ബൈക്ക് ഷോറൂമില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി നല്‍കിയിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സര്‍വീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Read More »മതസംഘടനകള്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കുള്ളൂ; സൂംബയുമായി മുന്നോട്ട് പോകുമെന്ന് വി. ശിവന്‍കുട്ടി
കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം വിവാദമാക്കിയ മതസംഘടനകളെയും മന്ത്രി വിമര്‍ശിച്ചു. ചില മതസംഘടനകള്‍ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയത വളര്‍ത്താനേ അത് ഉപകരിക്കുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read More »
DeToor reflective wanderings…