Wednesday , March 4 2026, 4:01 am

News

പാവങ്ങാട് ഓടുന്ന ട്രെയിനില്‍ നിന്ന് 19കാരി താഴെവീണു; യാത്രക്കാര്‍ ചങ്ങല വലിച്ച് യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പാവങ്ങാട് സ്റ്റേഷനു സമീപം മംഗലാപുരം-കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ നിന്ന് വീണ് 19കാരിക്ക് പരിക്ക്. എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടം. അപകടമുണ്ടായ ഉടനെ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ട്രെയിന്‍ 21 മിനിറ്റോളം വൈകിയതിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

Read More »

വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു; ലിറ്റര്‍ വില 500ന് മുകളില്‍

കോഴിക്കോട്: ഓണത്തിന് വില ഒന്ന് കുറഞ്ഞതിന് ശേഷം വെളിച്ചെണ്ണ വില വീണ്ടും കുതിപ്പ് തുടങ്ങി. ലിറ്ററിന് 500ന് മുകളിലാണ് പല ബ്രാന്‍ഡുകളുടേയും വില. ഓണക്കാലത്ത് സപ്ലൈകോ വഴി ഒരു ലിറ്റര്‍ 339 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിരുന്നു. തേങ്ങവില ഉയരുന്നതാണ് വെളിച്ചെണ്ണ വിലയും ഉയരാന്‍ കാരണം. മൊത്ത വില ചന്തകളില്‍ കിലോയ്ക്ക് 65 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 75 രൂപയുമാണ് തേങ്ങയ്ക്ക് വില. തേങ്ങവില വര്‍ധിക്കുന്നത് വെളിച്ചെണ്ണ വില …

Read More »

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കിയ രക്തസമ്മര്‍ദ്ദത്തിന്റെ ഗുളിക റബ്ബര്‍പോലെ വലിയുന്നു; കൊല്ലത്ത് മരുന്നിന്റെ വിതരണം നിര്‍ത്തിവച്ചു

കൊല്ലം: വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്‍കിയ മരുന്ന് നിലവാരമില്ലാത്തതെന്ന് പരാതി. വയോജനങ്ങള്‍ക്ക് നല്‍കിയ മെറ്റോപ്രോളോള്‍ ഗുളിക റബ്ബര്‍ പോലെ വലിയുന്നു എന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് ക്ലാപ്പന പഞ്ചായത്ത് മരുന്നിന്റെ വിതരണം നിര്‍ത്തിവച്ചു. മരുന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ മിനിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More »

സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഒറ്റയാന്റെ ആക്രമണം; പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രന്‍ (48)നാണ് പരിക്കേറ്റത്. പുലര്‍ച്ചെ 6.45 ഓടെ ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഒറ്റയാന്റെ മുന്നില്‍പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാട്ടാന ബൈക്ക് മറിച്ചിടുകയയും ജിതേന്ദ്രനെ ചവിട്ടുകയുമായിരുന്നു. ആക്രമണത്തില്‍ ജിതേന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് ഒറ്റയാന്റെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലകളില്‍ ഒറ്റയാന്‍ ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Read More »

ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത് 4126 പേര്‍; ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്തത് പരിപാടിക്ക് മുന്‍പെന്ന് മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ 182 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 4126 പേര്‍ പങ്കെടുത്തെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പരിപാടിയില്‍ ആളുകള്‍ കുറഞ്ഞെന്ന ആരോപണം ചിലരുടെ ദുഷ്പ്രചരണമാണെന്നും പരിപാടിക്ക് മുമ്പ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെഷനുകള്‍ അര്‍ത്ഥവത്തായെന്നും മന്ത്രി പറഞ്ഞു. അയ്യപ്പസംഗമം ലോക പ്രശസ്ത വിജയമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഒഴിഞ്ഞ കസേരകള്‍ എഐ നിര്‍മ്മിതിയാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. 4000ത്തിലധികം പേര്‍ സംഗമത്തില്‍ …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: 13കാരന് കൂടി രോഗം സ്ഥിരീകരിച്ചു; ഇന്നലെ മരിച്ച രോഗിയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ചത് സമാന രോഗലക്ഷണങ്ങളോടെ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ 13കാരനു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുകുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രോഗബാധമൂലം 11 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം രോഗം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാന രോഗലക്ഷണങ്ങളോടെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പാട് കോട്ടയം സ്വദേശിയായ …

Read More »

തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് മറിഞ്ഞുവീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങുമറിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശികളായ വസന്തകുമാരി (65), ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇരുവരുടേയും മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read More »

മകളെ ലൈംഗിക പീഢനത്തിനിരയാക്കി; പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് കേസിലെ പ്രതി. തടവിന് പുറമെ 1,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 14മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പും അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.    

Read More »

എച്ച് 1 ബി വിസ നിരക്ക് കുത്തനെ കൂട്ടി ട്രംപ് ഭരണകൂടം ; അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക ലക്ഷ്യം

വാഷിംങ്ടൺ: എച്ച്-1 ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. വിസ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കിയാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും കനത്ത സാമ്പത്തിക ഭാരമാണുണ്ടാവുക. വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട …

Read More »

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി: ഒരു മാസത്തിനിടെ ഏഴുമരണങ്ങൾ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്.  അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളണ്ടിയർമാർ ചേർന്ന് വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു റഹീം. ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ 10 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ കുട്ടികളാണ്. സംസ്ഥാനത്ത് …

Read More »