തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ 182 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 4126 പേര്‍ പങ്കെടുത്തെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പരിപാടിയില്‍ ആളുകള്‍ കുറഞ്ഞെന്ന ആരോപണം ചിലരുടെ ദുഷ്പ്രചരണമാണെന്നും പരിപാടിക്ക് മുമ്പ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെഷനുകള്‍ അര്‍ത്ഥവത്തായെന്നും മന്ത്രി പറഞ്ഞു.
അയ്യപ്പസംഗമം ലോക പ്രശസ്ത വിജയമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഒഴിഞ്ഞ കസേരകള്‍ എഐ നിര്‍മ്മിതിയാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. 4000ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വേണെമെങ്കില്‍ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദന്‍ നല്‍കിയ വിചിത്ര വിശദീകരണം.
Comments
DeToor reflective wanderings…