Tuesday , March 3 2026, 1:13 pm

News

15വര്‍ഷം മുമ്പ് എണ്ണപ്പാറയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ ആറിനാണ് 17 …

Read More »

റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടി മുറി: കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വനം വകുപ്പിന് വിമുഖത

—ടി.എം. ജയിംസ്-— കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒ.ആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍ പോലീസിന്റെ കത്തെന്ന് സൂചന. നിയമവിരുദ്ധ ഈട്ടിമുറി അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വി.വി.ബെന്നി 2023 ജൂലൈ 15ന് നോര്‍ത്ത് സോണ്‍ …

Read More »

ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക്‌ ബൈക്ക് മോഷണം; പ്രതി പിടിയില്‍

താനൂര്‍: താനൂര്‍ ചെറുമൂച്ചിക്കലില്‍ ഇലക്ട്രിക്‌ ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക്‌ ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി താനൂര്‍ പൊലീസ്. ഒഴൂര്‍ സ്വദേശിയായ പൈനാട്ടില്‍ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെറുമൂച്ചിക്കലിലെ ഇലക്ട്രിക്‌ ബൈക്ക് ഷോറൂമില്‍ കവര്‍ച്ച നടന്നത്, പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരില്‍ വെച്ച് രജിസ്ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി …

Read More »

പിതാവിനു മര്‍ദനമേറ്റ കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍

കല്‍പറ്റ: കുപ്പാടിത്തറ ശ്യാം നിവാസില്‍ പി.സി. ജയ്‌സണ്(49) ഈസ്റ്റര്‍ ദിനം വൈകുന്നേരം മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍ പി.ജെ.അക്‌സ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് പിതാവിന്റെ ചെറുകുടലിന്റെ 10 സെന്റിമീറ്റര്‍ നീക്കം ചെയ്യേണ്ടിവന്നിട്ടും ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും പോലീസ് തയാറാകുന്നില്ലെന്ന് അവര്‍ ആരോപിച്ചു. കുപ്പാടിത്തറയ്ക്കു സമീപം പുഴയോരത്ത് അയല്‍വാസികളായ നാലുപേരാണ് ജയ്‌സണനെ മര്‍ദിച്ചത്. പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് …

Read More »

‘താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം’

കല്‍പറ്റ: താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍ കൂവയ്ക്കല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അത്യാസന്ന നിലയില്‍ വയനാട്ടില്‍നിന്നു കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന രോഗികളില്‍ ചലരുടെ ജീവന്‍ നഷ്ടപ്പെടാന്‍പോലും ചുരത്തില്‍ പലപ്പോഴും ഉണ്ടാകുന്ന ഗതാഗത തടസം കാരണമാകുകയാണ്. എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ചുരം റോഡിലൂടെ മള്‍ട്ടി ആക്‌സില്‍ ബസും ട്രക്കും ഉള്‍പ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. …

Read More »

മുസ്‌ലിം ലീഗ് ചരിത്രത്തിൽ ദേശീയ കമ്മിറ്റിയിലെ ആദ്യ വനിത, ജയന്തി രാജൻ; പാർട്ടിയിലെ ദലിത് മുഖം

കൽപറ്റ: മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന് അർഹതക്കുള്ള അംഗീകാരം. പാർട്ടിയുടെ ദലിത് മുഖം കൂടിയായ വയനാട് പുൽപള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ്. ആദ്യമായാണ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വയനാട്ടിൽനിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്. വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനില്‍നിന്ന് …

Read More »

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

സുല്‍ത്താന്‍ ബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുളം പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ വിശ്വനാഥന്റെ ഭാര്യ പ്രേമകുമാരിക്കാണ്(54)പരിക്കേറ്റത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലുള്ള പാമ്പ്ര എസ്റ്റേറ്റിലെ വഴിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാപ്പി കവാത്തുജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പമ്പ്രയില്‍ ബസിറങ്ങി എസ്റ്റേറ്റിലെ വഴിയിലൂടെ ഓര്‍ക്കടവിലേക്ക് പോകുമ്പോഴാണ് പ്രേമകുമാരിയെ കാട്ടുപോത്ത് ആക്രമിച്ചത്. കഴുത്തിന് പരിക്കേറ്റ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ …

Read More »

പുഴയില്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം: കുട്ടത്തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം ആറോടെ മാതോത്തുവയല്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വകയാട്ട് ഉന്നതിയിലെ സഞ്ജുവിന്റെ(29) മൃതദേഹമാണ് അഗ്നി-രക്ഷാസേന, സിഎച്ച് റസ്‌ക്യൂ ടീം, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി നടത്തി തെരച്ചിലില്‍ രാത്രി എട്ടോടെ കണ്ടെത്തിയത്. കുട്ടത്തോണിയില്‍നിന്നു കുഴഞ്ഞുവീണാണ് സഞ്ജു അപകടത്തില്‍പ്പെട്ടത്.

Read More »

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം: ടൗണ്‍ഷിപ്പിനു 351 കോടിയുടെ ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കി. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ 2025ഏപ്രില്‍ 11ലെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ കൈമാറിയ നടപടി മന്ത്രിസഭ സാധൂകരിച്ചു. കരാര്‍ ഒപ്പുവയ്ക്കുന്ന …

Read More »

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കഴുത്തില്‍ കടിച്ചു വലിച്ച് കൊന്നു

മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിയായ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂര്‍ (39) മരിച്ചു. ഇന്നു പുലര്‍ച്ചെ അടക്കാക്കുണ്ട് റാവുത്തന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയി. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. …

Read More »