Tuesday , March 3 2026, 1:08 pm

News

വരുന്നു പെരുമഴ; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; മറ്റന്നാള്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ …

Read More »

കോഴിക്കോട് പുതിയ ബസ്റ്റാന്റ് കെട്ടിടത്തിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: തീപിടിത്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മേയര്‍ ബീനാ ഫിലിപ്പും വ്യാപാരികളും നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍, പൊതുമരാമത്ത്, ആരോഗ്യ …

Read More »

മുത്തങ്ങയില്‍ 3.5 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കല്‍പറ്റ: മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മാനന്തവാടി വാളാട് നൊട്ടന്‍ സഫീറിനെ(36)കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം.സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.ജിനോഷ്, സി.ഡി.സാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.ബി.അനീഷ്, പി.വിപിന്‍, പി.എന്‍.ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 133 പ്ലാസ്റ്റിക് ചാക്കിലും …

Read More »

‘പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു’; വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെ.പി കൗണ്‍സില്‍

പാലക്കാട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി …

Read More »

എലത്തൂര്‍ അമ്പലപ്പടിയില്‍ ദേശീയപാതാ മേല്‍പ്പാലത്തില്‍ വിള്ളല്‍; ബൈക്ക് യാത്രികര്‍ക്ക് മുകളിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു

കോഴിക്കോട്: എലത്തൂര്‍ അമ്പലപ്പടിയില്‍ ദേശീയപാത മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി അണ്ടര്‍പാസിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു. ബൈക്ക് യാത്രക്കാരുടെ മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കണ്ടപ്പോള്‍ തന്നെ അധികാരികളെ അറിയിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വിള്ളല്‍ പെയിന്റടിച്ച് മറക്കുകയാണ് അധികൃതര്‍ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതിനിടെ കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തില്‍ കണ്ടെത്തിയ വിള്ളല്‍ താത്ക്കാലികമായി …

Read More »

സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എല്ലാ ജില്ലകളിലും രാവിലെ മുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം രണ്ടുദിവസത്തിനകം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ …

Read More »

‘ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു പിണറായിയും ഗഡ്കരിയും; പൊളിഞ്ഞപ്പോള്‍ ആരുമില്ല’; പരിഹസിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. …

Read More »

മഞ്ഞുമ്മല്‍ ബോയ്‌സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളി

സിനിമയുടെ നിര്‍മാതക്കളുടെ ഹര്‍ജിയാണ് കോടതി നിരസിച്ചത്. സാമ്പത്തികത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നായിരുന്നു അപേക്ഷ. ഷോണ്‍ ആന്‌റണി,ബാബു ഷാഹിര്‍,സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. സിനിമക്ക് ഏഴു കോടി രൂപ മുടക്കിയെന്നും ലാഭവിഹിതവും മുടക്കുമുതലും നല്‍കിയില്ലെന്നും് കാണിച്ച് സിറാജ് പൂന്തൂറ പരാതി നല്‍കുകയായിരുന്നു. ഇതി്‌ന്മേല്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് റദ്ദാക്കി കിട്ടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ അപേക്ഷ.

Read More »

വന്ദേഭാരത് ഉള്‍പ്പടെ കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

ന്യൂദല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചത് …

Read More »