ദൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകളാണ് കൂടിയത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19ന് ശേഷം …
Read More »കരുവന്നൂർ കള്ളപ്പണക്കേസ്: സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡിയുടെ അന്തിമ കുറ്റപത്രം
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികൾ. കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് തുടങ്ങിയ സി.പി.എം നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി കേസിൽ 68-ാം പ്രതിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് …
Read More »‘ആരെയും എം.എൽ.എ ആക്കാനല്ല രാജിവെച്ചത്’:നിലമ്പൂരിൽ യു.ഡി.എഫുമായി ഇടഞ്ഞ് പി.വി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു.ഡി. എഫ് സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിട്ടുണ്ട്. താൻ മത്സരിക്കാനുള്ള സാധ്യത തള്ളാനും കൊള്ളാനുമാകില്ലെന്നാണ് പി. വി അൻവർ പറഞ്ഞത്. എന്നാൽ അൻവറിന്റെ സമ്മർദ്ദത്തിന് വഴ ങ്ങേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന …
Read More »നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല; പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടുവെന്ന് മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസ് കുട്ടികൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിനെ ജനങ്ങൾ കാണുന്നത് പൊലീസിലൂടെയാണ്. പൊലീസ് സംവിധാനത്തോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തിയയാളാണ് താൻ. പൊലീസ് സംവിധാനം സർക്കാറിന്റെ …
Read More »തീരത്തടിഞ്ഞ 13 കണ്ടെയ്നറുകളിൽ തീപ്പിടിക്കാൻ സാധ്യതയുള്ള കാൽസ്യം കാർബൈഡ്
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ തീരത്ത് നിന്ന് കണ്ടെത്തിയ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഇവ തീ പിടിക്കുന്നതും പൊള്ളൽ ഏൽപ്പിക്കുന്നതുമായ വസ്തുക്കളാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ കണ്ടെയ്നറുകളും ചെറിയ ബോക്സുകളും ഒഴുകി വരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. ഈ ബോക്സുകളിൽ ആരും തൊടരുതെന്നും, കണ്ടെയ്നറുകളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശം …
Read More »അമ്മയെ ആൺസുഹൃത്ത് കുത്തിക്കൊല്ലുന്നത് കണ്ട് പേടിച്ചോടി; മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി
മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺസുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. 14 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി വനമേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടന്നത്. സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന …
Read More »വയനാട്ടിൽ കല്ലൂർപുഴ കരകവിഞ്ഞു; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു
കൽപറ്റ: വയനാട്ടിൽ കനത്തമഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചീറമൂല, ചുണ്ടക്കുനി ഉന്നതി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്.പി ഓഫിസിന് …
Read More »കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപത്ത് നിന്ന് ജനങ്ങളെ മാറ്റി
കൊല്ലം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ ത്രീയില്‍ നിന്നുള്ള നിരവധി കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകലാണ് കണ്ടെത്തിയത്. കണ്ടെയ്നറുകൾ അടിഞ്ഞത് ജനവാസ മേഖലയ്ക്ക് സമീപമായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നീണ്ടകര പരിമണത്തും ശക്തികുളങ്ങരയിലുമായി മൂന്ന് കണ്ടെയ്നറുകൾ വീതം കാണപ്പെട്ടു. ഒരു കണ്ടെയ്നർ കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഇത് കടൽഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകള്‍ കണ്ടെത്തി …
Read More »മഴക്കെടുത്തിയിൽ ആറ് മരണം; ഇന്ന് 11 ജില്ലകളിൽ റെഡ് അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുന്നു. 11 ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, …
Read More »അതിതീവ്ര മഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകളും സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്. സംസ്ഥാനത്താകെ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വരും മണിക്കൂറിൽ ശക്തമായ മഴയും കാറ്റും …
Read More »
DeToor reflective wanderings…