Tuesday , March 3 2026, 1:08 pm

News

നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍; കേസെടുത്ത് പൊലീസ്

കൊച്ചി: നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. വിപിനെ കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റിലീസായ ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി …

Read More »

സംസ്ഥാനത്തെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍ എന്നീ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് അഞ്ച് നദികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നദികളില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോ …

Read More »

കോവിഡ് കണക്കിൽ പിന്നെയും കേരളം ഇപ്പോഴത്തേത് 19 ൻ്റെ വകഭേദം

പുതിയ കണക്കിൽ കേരളത്തിൽ 430 പേർ കോവിഡ് രോഗികളായി. രാജ്യത്ത് ഏറ്റവും കൂടുതൽ. കോവിഡ് 19 ലെ ഒമിക്രോൺ വൈറസിൻ്റെ വകഭേദമാണിത്. ജെ എൻ വൺ(JN .1) എന്ന് പേരിട്ടിരിക്കുന്നു. മനുഷ്യകോശങ്ങളെ അക്രമിക്കുന്ന സ്പൈക് പ്രൊട്ടീന് മ്യൂട്ടേഷൻ സംഭവിച്ചത്. വ്യാപനശേഷി കൂടുതലാണ്. ലക്ഷണങ്ങൾ ഇങ്ങനെ . കുറഞ്ഞ ദിവസം പനി . വരണ്ട ചുമ . കഫം കഷ്ടി . തൊണ്ട കാറും. തലവേദന.ക്ഷീണം ചിലർക്ക് വയറിളക്കം.ആർ.ടി.പി.സി, റാപ്പിഡ് ആൻ്റിജൻ …

Read More »

മഴ ശക്തം: കോഴിക്കോട് ഇന്നും റെഡ് അലേര്‍ട്ട്; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോഴിക്കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കനത്തനാശനഷ്ട്മാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇതുവരെ നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്തമഴ തുടരുന്നതിനിടെ ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനൂര്‍, ചാലിയാര്‍, കോരപ്പുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരഹൈവേയില്‍ തലയാട് ഭാഗത്ത് മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ മിക്കയിടത്തം വെള്ളക്കെട്ട് …

Read More »

വടകര മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ; കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരിപാത അടച്ചു

വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ. മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന …

Read More »

മണ്ണിടിച്ചില്‍: പനമരം ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു

പനമരം: കനത്ത മഴയില്‍ സംരക്ഷണ മതിലിന്റെ ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനെത്തുടര്‍ന്ന് നടവയല്‍ റോഡിലെ ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ അധികാരികള്‍ പാലത്തില്‍ ഗതാഗതം നിരോധിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെറിയപാലം ദുര്‍ബലമാണ്. പുതിയ പാലത്തിന്റെ പണി നടന്നുവരികയാണ്. പാലത്തില്‍ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്നു ബത്തേരി, പുല്‍പള്ളി, ദാസനക്കര ഭാഗങ്ങളിലില്‍നിന്നു പനമരത്തേക്കും തിരിച്ചുമുള്ള ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കാവടം വഴിയാണ് ഓടുന്നത്.

Read More »

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടെ കനത്തമഴയും കാറ്റും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ ഇടിമിന്നലോടെ മഴക്കും 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും …

Read More »

കനത്തമഴ; ട്രാക്കുകളിൽ മരം വീണ് ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട്: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ​​ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ല​ർട്ടുമാണ്. ഇന്നലെ രാത്രി റെയിൽവേ ട്രാക്കിൽ പലയിടത്തായി മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. തിങ്കളാഴ്ച ​വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ …

Read More »

കനത്തമഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് നിലവിലുള്ള സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കല ക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനാണ് സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ …

Read More »

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥി. കൊച്ചിയിൽ ചേർന്ന കോൺഗ്രസ്‌ നേതൃയോഗത്തിലാണ് തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേര് കെ.പി.സി.സി ഉടൻ ഹൈക്കമാൻഡിന് കൈമാറും. നേരത്തെ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥിയാകുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ രംഗത്തെത്തിയിരുന്നു. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്നാണ് അൻവർ പറഞ്ഞത്. നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിരുന്നു. താൻ മത്സരിക്കാനുള്ള സാധ്യത …

Read More »