Tuesday , March 3 2026, 8:20 am

News

ഫീസ് അടക്കാത്തതിന് വിദ്യാര്‍ഥിയെ സ്‌കൂള്‍ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

കണ്ണൂര്‍: പയ്യന്നൂരില്‍ ഫീസ് അടക്കാത്തതിന് എട്ടാം ക്ലാസുകാരനെ സ്‌കൂള്‍ ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. സ്‌കൂള്‍ ജീവനക്കാരന്‍ ഇസ്മയിലിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിനും കുടുംബം പരാതി നല്‍കി. സ്‌കൂള്‍ പ്രവേശന ദിവസം ബസില്‍ നിന്ന് ഷര്‍ട്ടില്‍ പിടിച്ച് ഇറക്കി വിട്ടെന്ന് വിദ്യാര്‍ഥി പറഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തന്നെ പരസ്യമായി അപമാനിച്ചത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും വിദ്യാര്‍ഥി പറഞ്ഞു. പയ്യന്നൂര്‍ തായിനേരിയിലെ എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെയാണ് പരാതി. കുട്ടിയെ …

Read More »

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 19 പേര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 19 പേര്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നുമണിയോടെ എത്ര പേരുടെതാണ് സാധുവായ നാമനിര്‍ദേശപത്രികകള്‍ എന്നു വ്യക്തമാകും. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളും തൃണമൂല്‍ സ്ഥാനാര്‍ഥി പി.വി അന്‍വറും ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തുരുമാനം അവസാന നിമിഷം മാറ്റി എന്‍.ഡി.എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും പത്രിക …

Read More »

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുപ്പിച്ചത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം …

Read More »

സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കും; പനിയുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവായാല്‍ ആര്‍.ടി-പി.സി.ആര്‍ ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ 1435 കോവിഡ് രോഗികളാണ് നിലവില്‍ ഉള്ളത്. ഇതുവരെ …

Read More »

കേരളത്തിൽ 1,435 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 1,435 ആയി ഉയർന്നു. അതേസമയം, സംസ്ഥാനത്ത് കൃത്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നതിനാലാണ് കേസുകൾ ഉയരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വകഭേദം തീവ്രമാകാത്തതാണെന്നും മന്ത്രി അറിയിച്ചു. മറ്റു രോ​ഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാപനശേഷി കൂടുതലാണെങ്കിലും രോ​ഗ തീവ്രത കുറവാണ്. കോവിഡ് കേസുകൾ എപ്പോഴും കേരളത്തിൽ കൂടുതൽ കാണുന്നത് നമ്മൾ …

Read More »

തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം; കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍

ബെംഗളൂരു: മണിരത്‌നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കമല്‍ഹാസന് വേണ്ടി രാജ് കമല്‍ ഇന്റര്‍നാഷണലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് …

Read More »

കൊച്ചിയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി

കൊച്ചി: കൊച്ചിയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി. കൊച്ചി പുതുവൈപ്പ് വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്‍മാരായ വിദ്യാര്‍ഥികളെയാണ് കാണാതായത്. അബ്ദുല്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഇരുവരും കോയമ്പത്തൂര്‍ രത്തിനം കോളേജ് വിദ്യാര്‍ഥികളാണ്. ഒന്‍പത് പേര്‍ ചേര്‍ന്നാണ് കടലില്‍ ഇറങ്ങിയത് ഇവരില്‍ രണ്ട് വിദ്യാര്‍തികളെ കാണാതാവുകയായിരുന്നു. നിലവില്‍ കോസ്റ്റല്‍ പൊലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടിന് പുറമേ നേവിയുടെ …

Read More »

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; പകരം രക്ഷിതാക്കളെന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛന്‍ എന്നീ ലിംഗപരമായ പദങ്ങള്‍ക്ക് പകരം രക്ഷിതാക്കള്‍ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ കോര്‍പറേഷന് ട്രാന്‍സ്‌ജെന്‍ഡര്‍ …

Read More »

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അണികലെ നിരത്തി റോഡ് ഷോക്ക് ശേഷമാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി ബിന്ദുവിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇ.എ സുകു, ഓട്ടോ ഡ്രൈവര്‍ സലാഹുദ്ധീന്‍, കര്‍ഷകന്‍ സജി, വഴിയോര കച്ചവടക്കാരന്‍ ഷബീര്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പണം നടന്നത്്. …

Read More »

കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍

മഞ്ചേശ്വരം: കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍ കണ്ടെത്തി. പീലിക്കോട് കാര്‍ഷിക സര്‍വകലാശാലക്ക് സമീപത്തെ ദേശീയപാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ വിള്ളല്‍ ടാറിട്ട് അടക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കമ്പനി. നേരത്തെ ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. …

Read More »