Tuesday , March 3 2026, 6:03 pm

News

ആർക്കും വേണ്ടാതെ ഒരു റോഡ് കോഴിക്കോട്ട് അങ്ങാടിയിൽ പെരുവഴിയിലായത് നാട്ടാരും വാഹന ഉടമകളും

15 വർഷമായി ഈ അനാഥത്വം തുടങ്ങിയിട്ട് . 8.32 കിലോമീറ്ററിൽ നിർമാണ ഉദ്ഘാടനം നടത്താൻ എടുത്തത് ഒന്നര പതിറ്റാണ്ട്. നിർമ്മാണ ഉദ്ഘാടനത്തിന് പന്തലിട്ടപ്പം വെട്ടി മുറിച്ച് രണ്ടാക്കി. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ . ബാക്കി വെള്ളിമാട്കുന്ന് വരെ ഉടയോനുമില്ല ഉടമയുമില്ല. ഖജനാവിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഭൂമി പിടിച്ചു പറിച്ചതിന് ശേഷമാണ് ഈ നെറികേട്. സ്ഥലം ഏറ്റെടുത്ത ശേഷമാണ് ഭൂമി ദേശീയപാതാ വിഭാഗത്തിന് …

Read More »

മുൾമുനയിൽ പശ്ചിമേഷ്യ; ഇറാനിൽ ഇസ്രഈൽ ആക്രമണത്തിൽ മരണം 224, 2000 പേർക്ക് പരിക്ക്

തെഹ്റാൻ: നാല് ദിവസമായി തുടരുന്ന ഇസ്രഈൽ-ഇറാൻ സംഘർഷത്തിൽ മരണസംഖ്യ ഉയരുന്നു. ഇറാനിൽ ഇസ്രഈൽ ആക്രമണത്തിൽ 224 പേർ മരിക്കുകയും 2000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും ഉപമേധാവിയും ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തിരിച്ചടി തുടരുന്നുണ്ട്. വടക്കൻ ഇസ്രഈലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച്‌ യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ …

Read More »

കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ​​ ​ഗതാ​ഗതക്കുരുക്കിൽ പെട്ട് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകുകയായിരുന്നു. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More »

കനത്തമഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; 11 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂർ …

Read More »

കോഴിക്കോട് മലയോര മേഖലകളിൽ ശകതമായ മഴ; ചാത്തമം​ഗലത്ത് ഒരാളെ പുഴയിൽ കാണാതായി

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ തുടരുകയാണ്. വിലങ്ങാട് മഴവെള്ളപ്പാച്ചലിൽ പുഴയിൽ ജലനിരപ്പ് ഉയർന്നു. ചാത്തമം​ഗലം കൂടാലിൽകടവിൽ ഒരാൾ പുഴയിൽ വീണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിലങ്ങാട് ഉൾപ്പടെ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് തുടരുന്നത്. നിലവിൽ കോഴിക്കോട് ഉൾപ്പടെ വടക്കൻ ജില്ലകളിൽ റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.

Read More »

അൻവർ ഉപതെരഞ്ഞെടുപ്പ് പ്ലെയർ ഓഫ് ദ മാച്ച്; നിലമ്പൂരിൽ യൂസഫ് പത്താൻ

മലപ്പുറം: പി.വി. അൻവറിന് വേണ്ടി നിലമ്പൂരിൽ വോട്ട് തേടി തൃണമൂൽ കോൺ​ഗ്രസ് എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ. അൻവർ ഉപതെരഞ്ഞെടുപ്പിലെ ഓപണറും പ്ലെയർ ഓഫ് ദ മാച്ചും ആണെന്ന് യൂസഫ് പത്താൻ പറഞ്ഞു. അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് യൂസഫ് പത്താൻ നിലമ്പൂരിലെത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിൽ റോഡ് ഷോയിലും യൂസഫ് പത്താൻ പങ്കെടുക്കും.  

Read More »

താമരശേരിയിൽ പത്താംക്ലാസ് കാരനെ മർദിച്ച് പണം തട്ടിയെന്ന് പരാതി

കോഴിക്കോട്: താമരശേരിയിൽ ബുള്ളറ്റ് വാടകക്ക് നൽകി വിദ്യാർഥിയെ മർദിച്ച് പണം തട്ടിയതായി പരാതി. പൂക്കോട് സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. കൊടുവള്ളി സ്വദേശി ജൈസൽനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. വാടകക്ക് നൽകിയ ബുള്ളറ്റ് തിരികെ നൽകിയപ്പോൾ കേടുപാടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

Read More »

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണ് ഏഴ് മരണം

ന്യൂദൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടറാണ് തകർന്നത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഗൗരികുണ്ടിന് സമീപമാണ് ഹെലികോപ്ടർ തകർന്ന് വീണത്. കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് തീർഥാടകരുമായിപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഗൗരികുണ്ടിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read More »

കനത്തമഴ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപറ്റ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി അറിയിച്ചു. എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.

Read More »

അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ …

Read More »