ന്യൂദൽഹി: ഇസ്രഈൽ ഇറാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ച് ഇന്ത്യൻ എംബസി. ഇസ്രഈലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. അതിനിടെ, അർമേനിയ വഴി ഇറാനിലെ ഇന്ത്യക്കാരെ മാറ്റി തുടങ്ങിയിട്ടുണ്ട്.
Read More »ശക്തമായ മഴ; മാവൂരിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: മാവൂരിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്കേറ്റു. തോറക്കാളിൽ കദീജ, സഹോദരി ഉമ്മത്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയും ചുമരും തകർന്നു. ശക്തമായ കാറ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
Read More »എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; സാൻഫ്രാൻസിസ്കോ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. പിന്നാലെ കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കി വിമാനത്തിൽ പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലർച്ചെ 12.45നാണ് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയത്.
Read More »ഉപ്പ് തിന്ന് മരിക്കുന്നവർ ഒന്നേമുക്കാൽ ലക്ഷം
വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും വില്ലനാവുന്നു. ഒരു ലക്ഷം എഴുപത്തിഅയ്യായിരം പേരാണ് ഒരു വർഷം രാജ്യത്ത് ഭക്ഷണം കഴിച്ച് മരിക്കുന്നത് . ഭക്ഷണത്തിലെ ഉപ്പിൻ്റെ അളവാണ് മരണദൂതനാവുന്നത് . ഉപ്പുതീനികളാണ് ഇന്ത്യാക്കാരെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. വീടുകളിലുണ്ടാക്കുന്ന ഭക്ഷണത്തിൽ 80 ശതമാനവും രോഗകാരണമാണ്. ഉപ്പ് കൂടുമ്പോൾ രോഗവാതിൽ തുറക്കുന്നത് രക്ത സമ്മർദത്തിലൂടെ . പിറകെ സ്ട്രോക്കും ഹൃദ്രോഗവും പ്രമേഹവും കിഡനി പരാജയവുമെത്തുന്നു. ഒരു ദിവസം ശരീരത്തിന് താങ്ങാവുന്നത് പരമാവധി അഞ്ച് ഗ്രാം ഉപ്പാണ്. …
Read More »കുഞ്ഞുങ്ങൾക്കായി റേഡിയോ നെല്ലിക്ക ബാല്യ സൗഹൃദമാവാൻ കേരളം
കുട്ടികൾക്കായുള്ള കേരളത്തിൻ്റെ ഇൻ്റർനെറ്റ് റേഡിയോ .പേര് റേഡിയോ നെല്ലിക്ക .തിങ്കൾ മുതൽ വെള്ളി വരെ വിവിധ പരിപാടികൾ . ശനിയും ഞായറും റിപ്പീറ്റ്. ചർച്ചകളും ഇൻ്റർആക്ഷൻസും കൊഴുക്കും. മാതാപിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ അറിയിപ്പുകളും വിജ്ഞാപനങ്ങളും റേഡിയോ വഴി കിട്ടും. കുട്ടികൾക്കിടയിലെ ലഹരിവ്യാപനം, സമൂഹമാധ്യമജ്വരം, ആത്മഹത്യാപ്രവണത തുടങ്ങിയവക്കൊക്കെ തടയിടാനുള്ള ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ സംരംഭമാണ് റേഡിയോ നെല്ലിക്ക. പ്ളേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ളിക്കേഷൻ ലഭ്യമാണ് .@radionellikka.com ൽ ഗൂഗിൾ ചെയ്താലും കിട്ടും.
Read More »സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ; കോഴിക്കോട് മിന്നൽ ചുഴലി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കോഴിക്കോട് മടവൂരിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മടവൂര്‍, …
Read More »കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞു; ഗതാഗതം നിലച്ചു
മഞ്ചേശ്വരം: കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പാതയിലൂടെ വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. നേരത്തെയും ഇതേ സ്ഥലത്ത് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചിരുന്നു. ദേശീയപാതയുടെ നിർമാണത്തിനായി കുന്നിടിച്ചാണ് നിർമാണം നടന്നത്.
Read More »അങ്ങനെ എ.ഐ കാമുകിയും എത്തി; ടെക്ക് ലോകത്ത് ചർച്ചയായി ‘മിയോ’
എന്തിനും ഏതിനും എ.ഐയെ ആശ്രയിക്കുന്ന കാലത്ത് ഒരു എ.ഐ കാമുകി കൂടെ എത്തിയിരിക്കുകയാണ്. ലണ്ടന്‍ കമ്പനിയായ ‘മെറ്റ ലൂപ്പ്’ അവതരിപ്പിച്ച ‘മിയോ’ എന്ന് പേരുള്ള ചാറ്റ്ബോട്ടാണ് ഇപ്പോൾ വൈറൽ താരം. ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റാണ് മിയോയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിട്ടുണ്ട്. മൈ മിയോ ചാറ്റ് ആപ്ലിക്കേഷനിലൂടെ മിയോയുടെ സേവനം ലഭിക്കും. കാഴ്ചയില്‍ വശ്യമായ ഭംഗിയുള്ള ഒരു യുവതികളുടെ രൂപത്തിലാണ് മിയോയെ …
Read More »കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം
തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 11 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി …
Read More »ചേരക്ക് അംഗീകാരം കേരളത്തിൻ്റെ ഔദ്യോഗിക ഉരഗമാവും
കരിംചേരയും മഞ്ഞചേരയും കേരളത്തിൻ്റെ സൗഹൃദ പട്ടികയിലേക്ക് .വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിലാണ് ചേര .ഏറ്റവുമധികം നിയമസംരക്ഷണമുള്ള പാമ്പ് വർഗം. ഏറ്റവുമധികം മനുഷ്യ സൗഹൃദവും . രോഗകാരികളായ എലികളെ തിന്നൊടുക്കും. വിഷപാമ്പുകളുടെ കുഞ്ഞുങ്ങളെയും അകത്താക്കും. സ്വന്തമായി വിഷവുമില്ല. പക്ഷെ ഭക്ഷണത്തിനും തൊലിക്കും ഔഷധാവശ്യങ്ങൾക്കുമായി മനുഷ്യൻ വ്യാപകമായി പിടി കൂടുകയാണ് ഇവരെ. അങ്ങനെ അതിവേഗം വംശനാശം നേരിടുന്നു. വർഷത്തിൽ 18 മുട്ടകളിടും. എന്നാലും കണ്ടുകിട്ടാനില്ല പഴയതുപോലെ . സ്റ്റേറ്റ് ബോർഡ് ഓഫ് …
Read More »
DeToor reflective wanderings…