Tuesday , March 3 2026, 8:25 am

Health

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ സംശയം; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് മൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍ പ്രവേശിച്ചു. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. …

Read More »

നിങ്ങൾ രാത്രിയിൽ ലൈറ്റ് ഇട്ടിട്ടാണോ ഉറങ്ങാറ്?

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് അറിയാമോ? രാത്രിയിൽ കൃത്രിമ വെളിച്ചം ഏൽക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസത്തിലും സ്ഥിരമായ ഉറക്കചക്രത്തിലും വ്യതിയാനങ്ങൾ ഉണ്ടാകും. ഇത് മെലറ്റോണിൻ, സ്റ്റിറോയ്ഡുകൾ തുടങ്ങി ഹോർമോണുകളുടെ ഉൽപാദനത്തെ ബാധിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കും. മാത്രമല്ല രാത്രി സമയങ്ങളിലും ഹൃദയമിടുപ്പും മറ്റ് ഹൃദയസംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ അളവിലായിരിക്കും. ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചം ആണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. …

Read More »

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരന്‍ മരിച്ചു

മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ, നവാസ് ദമ്പതികളുടെ കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് കുഞ്ഞിന്റെ മാതാവ് ഹിറ ഹറീറ. വീട്ടില്‍ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് സുഖപ്രസവം വിവരിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന …

Read More »

കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 11 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോ​ഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോ​ഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി …

Read More »

കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് 7400 കേസുകൾ, കേരളത്തിൽ 2109

ന്യൂദൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2109 ആയി ഉയർന്നു. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു.

Read More »

കേരളത്തിൽ മൂന്ന് കോവിഡ് മരണം; 24 മണിക്കൂറിനിടെ രാജ്യത്ത് ആറുമരണം

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ ചികിത്സയിലുള്ളവർ 7,121 ആയി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ആകെ രോഗികളുടെ എണ്ണം 2223 ആയി ഉയർന്നു.

Read More »

പ്രമേഹം പുതിയത് ടൈപ്പ് 5 ന് ചികിത്സയില്ല

അമിതഭക്ഷണം മാത്രമല്ല പ്രമേഹകാരണം . പട്ടിണിയുണ്ടാക്കുന്ന പ്രമേഹത്തെ ക്ളാസിഫൈ ചെയ്തിരിക്കുന്നത് ടൈപ്പ് 5 എന്ന പേരിൽ. പോഷകാഹാരക്കുറവ് നേരിട്ട കുഞ്ഞുങ്ങളിലാണ് ടൈപ്പ് 5 പ്രമേഹം രൂപപ്പെടുന്നത്. ശരീരം വളരുന്ന പ്രായത്തിൽ വേണ്ടത്ര പോഷണമില്ലാതെ പാൻക്രിയാസിൻ്റെ വളർച്ചയും മുരടിക്കുന്നു. അങ്ങനെ വേണ്ട അളവിലുള്ള ഇൻസുലിൻ ഉത്പാദനവും ഇല്ലാതാവുന്നു. ദരിദ്രരാജ്യങ്ങളിലാണ് ഈ രോഗാവസ്ഥ ഏറെയും . ഓട്ടോ ഇമ്മ്യൂണിറ്റിയാണ് ടൈപ്പ് 1 പ്രമേഹമുണ്ടാക്കുന്നത് . ജീവിതകാലം മഴുവൻ ഇൻസുലിൻ എടുക്കേണ്ടിവരും. ടൈപ്പ് 2 …

Read More »

രാജ്യത്ത് 6000 കടന്ന് കോവിഡ് ; കേരളത്തിൽ 2000ത്തിനടുത്ത് കേസുകൾ

ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു. പുതുതായി 769 കേസുകൾ കൂടെയാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. അതേസമയം, കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്. നിലവിൽ 6133 ആക്ടീവ് കോവിഡ് കേസുകളും 6 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് …

Read More »

കേരളത്തില്‍ രണ്ട് കോവിഡ് മരണം; ആകെ 1679 രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം. 74 വയസായ സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്. അതിനിടെ, കേരളത്തില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 1679 ആയി ഉയര്‍ന്നു. ഇന്ത്യയിലാകെ കോവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്. 5364 കേസുകളാണ് നിലവില്‍ ഇന്ത്യയിലാകെ റിപ്പോര്‍ച്ച് ചെയ്തത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് …

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു; കേരളത്തില്‍ 1478

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. കേരളത്തില്‍ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 1478 ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മഹാരാഷ്ട്രയില്‍ മൂന്ന് മരണവും, ദല്‍ഹിയിലും കര്‍ണാടകയിലും രണ്ട് വീതം മരണവുമാണ് റിപോര്‍ട്ട് ചെയ്തത്. കോവിഡ് അതിവേഗം വര്‍ധിക്കുന്നതിനിടെ …

Read More »