Thursday , March 5 2026, 6:48 pm

aaa

തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാന്‍ ശ്രമിക്കുന്നു: കെ.പി. ശശികലക്കെതിരെ റാപ്പര്‍ വേടന്‍

തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ റാപ്പര്‍ വേടന്‍. തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതെന്ന് വേടന്‍ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ‘ തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു വ്യകതിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ല ഇത്. തന്നെ പോലെയുള്ളവര്‍ പങ്കുവെക്കുന്ന രാഷ്ട്രീയത്തിനെതിരായ …

Read More »

കല്‍പറ്റയില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് 25ന്

കല്‍പറ്റ: ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി 25ന് കല്‍പറ്റ എസ്.കെ.എ.ംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി. രാവിലെ 10ന് തുടങ്ങും. ജില്ലയുടെ ഭൂപകൃതിയും സൂക്ഷ്മ കാലാവസ്ഥയും മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മഴക്കെടുതികള്‍ പ്രതിരോധിക്കുന്നതിന് ഓരോ പ്രദേശത്തിനും യോജിച്ച ആസൂത്രണവും മാര്‍ഗങ്ങളും വേണം. മാറുന്ന കാലാവസ്ഥ, …

Read More »

ചുഴലി നഴ്സറിയില്‍ വൃക്ഷത്തൈ വിതരണം ജൂണ്‍ ഒന്നു മുതല്‍

കല്‍പറ്റ: നഗര പരിധിയിലെ ചുഴലിയില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിലുള്ള നഴ്സറിയില്‍ കാല്‍ ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനു തയാറായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തുന്നതിന് ഉത്പാദിപ്പിച്ചതാണ് തൈകള്‍. ഇവയുടെ വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, എം.ടി.ഹരിലാല്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുനില്‍ എന്നിവര്‍ അറിയിച്ചു. നാരകം-1,296, ഞാവല്‍-1,728, പേര-1,008, സീതപ്പഴം-1,449, കണിക്കൊന്ന-960, മണിമരുത്-3,456, എലഞ്ഞി-2,794, കുന്നിവാക-1,349, നീര്‍മരുത്-3,446, പ്ലാവ്-432, താന്നി-816, …

Read More »

വനത്തില്‍ സെന്ന നിര്‍മാര്‍ജനം, വയല്‍ പരിചരണം; പട്ടികവര്‍ഗ തൊഴിലാളികളെ ഉപയോഗപ്പെടുത്തും

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലടക്കം നൈസര്‍ഗിക വനത്തിന്റെ നാശത്തിന് കാരണമാകുന്ന അധിനിവേശ ഇനം സസ്യമായ സെന്നയുടെ(മഞ്ഞക്കൊന്ന)നിര്‍മാര്‍ജനത്തിനും കാടിനകത്ത് വയല്‍ പരിചരണത്തിനും വനം-വന്യജീവി സംരക്ഷണ വകുപ്പ് പട്ടികവര്‍ഗ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്റെ അധ്യക്ഷതയില്‍ ബത്തേരി ഫോറസ്റ്റ് ഐ.ബിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. സെന്ന നിര്‍മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കും. ജില്ലയിലെ വന്യജീവി പ്രശ്‌നം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച …

Read More »

മുസ്‌ലിം ലീഗ് ചരിത്രത്തിൽ ദേശീയ കമ്മിറ്റിയിലെ ആദ്യ വനിത, ജയന്തി രാജൻ; പാർട്ടിയിലെ ദലിത് മുഖം

കൽപറ്റ: മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന് അർഹതക്കുള്ള അംഗീകാരം. പാർട്ടിയുടെ ദലിത് മുഖം കൂടിയായ വയനാട് പുൽപള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ്. ആദ്യമായാണ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വയനാട്ടിൽനിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്. വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനില്‍നിന്ന് …

Read More »

വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കുന്നു

ചീരാല്‍(വയനാട്): 300 ഏക്കര്‍ വരുന്ന വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കി. പുലി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയ ഇനം വന്യജീവികള്‍ എസ്റ്റേറ്റിലെ ‘വനത്തില്‍’ തങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റിലെ മഞ്ഞക്കുന്ന് ഭാഗമാണ് കാടുമൂടിയത്. എസ്റ്റേറ്റിനടുത്താണ് കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ വന്യജീവി ശല്യം കലശലാണ്. മഞ്ഞക്കുന്നിനടുത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട് വെട്ടിത്തെളിക്കാന്‍ വേടന്‍കോട് എസ്റ്റേറ്റ് മാനേജ്‌മെന്റിന് …

Read More »

പൊലീസ് ചമഞ്ഞ് 56000 രൂപ തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ എറണാകുളത്ത് അറസ്റ്റിൽ

എറണാകുളം:പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്വ ഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. പൊലീസ് ആണെന്ന് …

Read More »

സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു

പുല്‍പള്ളി: സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി മുന്‍ അംഗം മുള്ളന്‍കൊല്ലി ചാമപ്പാറ കുമ്പടക്കുംപാടത്ത് സുബ്രഹ്മണ്യനാണ്(കെ.എന്‍.എസ്-73)മരിച്ചത്. ഇന്നു രാവിലെ 11.45 ഓടെയാണ് നാടിനെ ദുഃഖത്തിലാക്കിയ സംഭവം. തിങ്കളാഴ്ച ഉച്ചയോടെ അന്തരിച്ച സി.പി.ഐ വയനാട് ജില്ലാ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി പുല്‍പള്ളി മണക്കുന്നേല്‍ വിശ്വംഭരന്റെ(72)നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ ഏറ്റവും അവസാനമാണ് സുബ്രഹ്മണ്യന്‍ പ്രസംഗിച്ചിത്. …

Read More »

പുരോഗമന സാംസ്കാരിക രാഷ്ട്രീയം നിർഭയം തുറന്നുകാട്ടപ്പെടണം

ഡോ. രാജേഷ് കോമത്ത് ഏതു സമൂഹത്തെയും കാര്യമായി മാറ്റി തീര്‍ക്കാന്‍ കഴിയുന്ന ഒന്നാണ് സാംസ്‌കാരിക രാഷ്ട്രീയം. ഒരു ജനതയുടെ രാഷ്ട്രീയ ഭാവനയ്ക്ക് പ്രചോദനം നൽകുന്ന സാംസ്കാരിക ബോധമാണ് സാംസ്കാരിക രാഷ്ട്രീയം. രാഷ്ട്രീയങ്ങൾക്കപ്പുറം ഓരോ സമൂഹവും രൂപപ്പെട്ട ചരിത്രപരവും ദാർശനികപരവുമായ തലങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടിയായിരിക്കും സാംസ്കാരിക രാഷ്ട്രീയം. നവോത്ഥാന മൂല്യങ്ങളിലൂടെയും സമരങ്ങളിലൂടെയും കേരള സമൂഹം ആർജിച്ചെടുത്ത രാഷ്ട്രീയ ചരിത്രമാണ് സാംസ്കാരിക രാഷ്ട്രീയത്തിലൂടെ എന്നും പ്രതിഫലിക്കാറുള്ളത്. താഴേക്കിടയിൽ നിൽക്കുന്ന മനുഷ്യരുടെ ശബ്ദമാവാനും പണിയെടുക്കുന്നവന്റെ …

Read More »

അട്ടപ്പാടിയിൽ ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം വീണ്ടും 386 ഏക്കർ ഭൂമി വിറ്റു

പാലക്കാട്: ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അട്ടപ്പാടിയിൽ വീണ്ടും വൻ ഭൂമി വിൽപന. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബമാണ് അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ വില്ലേജിൽ ഭൂമി വിൽപ്പന നടത്തിയത്. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ മൂന്ന് ദിവസങ്ങളിലായി നടന്നത് 40 ആധാരങ്ങളാണ്. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം 386 ഏക്കർ ഭൂമിയാണ് വിൽപ്പന നടത്തിയത്. മൂപ്പിൽ നായരുടെ കുടുംബത്തിലെ 19 പേർ ചേർന്നാണ് ഭൂമി വിൽപ്പന നടത്തിയത്. ഹൈകോടതി ഉത്തരവിന്റെ …

Read More »