Thursday , March 5 2026, 6:52 pm

aaa

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ചികിത്സാസഹായം നല്‍കി

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് വനം വകുപ്പ് അടിയന്തര ചികിത്സാസഹായം നല്‍കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ തിരുനെല്ലി ആദണ്ടയില്‍ കാട്ടാന തട്ടി പരിക്കേറ്റ ലക്ഷ്മണനാണ് സഹായം നല്‍കിയത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണനും വനം ഉദ്യോഗസ്ഥരും ലക്ഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കാണ് സഹായധനം കൈമാറിയത്. ലക്ഷ്മണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

Read More »

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ‘കമ്മ്യൂണിസ്റ്റും’ ആര്‍ക്കൈവ്‌സ് രേഖകളില്‍

എം.സി വസിഷ്ഠ് ദേശാഭിമാനിയുടെ ഒപ്പം തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളിലെ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയുടെ താത്വിക രാഷ്ട്രീയ പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ് (പി.പി. അബൂബക്കര്‍, ദേശാഭിമാനി ചരിത്രം, പേജ് 147.) 1947 ഒക്ടോബര്‍ 16ന് കോഴിക്കോട്ടു നിന്നാണ് കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യത്തെ എഡിറ്റര്‍ കെ.ദാമോദരന്‍ ആയിരുന്നു. പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ടി. ഇന്ദുചൂഡനും. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ആര്‍ക്കൈവ്സ് മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് ബണ്ടില്‍ …

Read More »

അമ്മയെ ആൺസുഹൃത്ത് കുത്തിക്കൊല്ലുന്നത് കണ്ട് പേടിച്ചോടി; മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺ‌സുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. 14 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി വനമേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടന്നത്. സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന …

Read More »

പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് വീട് വേഗത്തില്‍ നിര്‍മിച്ചുനല്‍കും: മന്ത്രി ഒ.ആര്‍.കേളു

മീനങ്ങാടി: പട്ടയം ലഭിച്ച ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് വേഗത്തില്‍ നിര്‍മിച്ചുനല്‍കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു. ലൈഫ് പദ്ധതിയില്‍ പഞ്ചായത്ത് മൂന്നാനക്കുഴി സബര്‍മതി നഗറില്‍ 44 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും പട്ടികവര്‍ഗ വികസന വകുപ്പ് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ 20 കുടുംബങ്ങള്‍ക്ക് വാങ്ങിയ സ്ഥലത്തിന്റെ ആധാരം വിതരണം ഉദ്ഘാടനവും നിര്‍വഹിച്ച് യൂക്കാലി കവലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉന്നതിയില്‍ സ്ഥാപിച്ച സോളാര്‍ …

Read More »

കവിതാസമാഹാരം പ്രകാശനം ചെയ്തു

മീനങ്ങാടി: ജോയ് ഐക്കരക്കുടി രചിച്ച ‘വാക്കു വറ്റിയ വീട്’എന്ന കവിതാസമാഹാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ പ്രകാശനം ചെയ്തു. കെ. ഗിരീഷ്ബാബു ആദ്യപ്രതി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.നുസ്രത്ത് അധ്യക്ഷത വഹിച്ചു. ഷിമോദ് ഇരുളം പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരായ ഡോ.ബാവ കെ.പാലുകുന്ന്, ജലജ പദ്മന്‍, സാമൂഹികപ്രവര്‍ത്തക സുലോചന രാമകൃഷ്ണന്‍, കെ.ഒ.പീറ്റര്‍, റെജി ജോര്‍ജ്, …

Read More »

വയനാട്ടില്‍ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

കല്‍പറ്റ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കല്‍പറ്റ, മാനന്തവാടി, ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 14ന് ദേശീയ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍, തൊഴില്‍ത്തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ടുനല്‍കാം. മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലെ വിവാഹമോചനം ഒഴികെ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, സര്‍വീസ് കേസുകള്‍, …

Read More »

വയനാട്ടില്‍ എട്ട് ഗവ.സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ തുടങ്ങുന്നു

കല്‍പറ്റ: വയനാട്ടില്‍ എട്ട് ഗവ.വിദ്യാലയങ്ങളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ തുടങ്ങുന്നു. തരുവണ യു.പി സ്‌കൂള്‍, മാനന്തവാടി യു.പി സ്‌കൂള്‍, ഇരുളം ഹൈസ്‌കൂള്‍, ചേനാട് ഹൈസ്‌കൂള്‍, കല്ലിങ്കര യു.പി സ്‌കൂള്‍, കണിയാമ്പറ്റ യു.പി സ്‌കൂള്‍, പുളിയാര്‍മല യു.പി സ്‌കൂള്‍, തലപ്പുഴ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ ആരംഭിക്കുന്നത്. സമഗ്ര ശിക്ഷ കേരളയും(എസ്.എസ്.കെ)വിദ്യാഭ്യാസ വകുപ്പും സ്റ്റാര്‍ പദ്ധതിയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയന വര്‍ഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് …

Read More »

‘പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു’; വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെ.പി കൗണ്‍സില്‍

പാലക്കാട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി …

Read More »

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 71.8 ശതമാനം വിജയം

കല്‍പറ്റ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 71.8 ശതമാനം വിജയം. ജില്ലയില്‍ 60 വിദ്യാലയങ്ങളില്‍ 9,440 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 6,778 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്. 663 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അമ്പുകുത്തി എം.ജി.എം എച്ച്.എസ്.എസ് 100 ശതമാനം വിജയം കൈവരിച്ചു. 49 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഒമ്പത് വിദ്യാലയങ്ങളില്‍ 90 ശതമാനത്തിനു മുകളിലാണ് വിജയം. ഓപ്പണ്‍ സ്‌കൂള്‍ സ്ട്രീമില്‍ 587 …

Read More »

വയനാട് വള്ളിയൂര്‍കാവില്‍ പൊലീസ് വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് സഹായം ലഭിച്ചില്ല

മാനന്തവാടി: പോലീസ് വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് സഹായം ലഭിച്ചില്ല. മാര്‍ച്ച് 12ന് വള്ളിയൂര്‍ക്കാവ് ജഗ്ഷനിലുണ്ടായ അപകടത്തെത്തുടര്‍ന്നു മരിച്ച ആറാട്ടുതറ തോട്ടുങ്കല്‍ ശ്രീധരന്റെ കുടുംബത്തിനാണ് സഹായം വൈകുന്നത്. ഇത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നതായി ശ്രീധരന്റെ ഭാര്യ ലീല, മക്കളായ ഷീബ, റീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 63 വയസുള്ള ലീല രോഗിയാണ്. ഹൃദയം, വൃക്ക എന്നിവയ്ക്കു തകരാറുള്ള അവരെ രക്തസമ്മര്‍ദവും അലട്ടുന്നുണ്ട്. ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യച്ചെലവിനും ശ്രീധരന്റെ വരുമാനമായിരുന്നു ആശ്രയം. ഭര്‍ത്താവിന്റെ …

Read More »