പാലക്കാട്:പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ പരിശോധനയിൽ 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട. പരിശോധനയിൽ 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ലഹരി മാഫിയയിലെ ഒരാളെ പിടിച്ചതോടെ പ്രധാന വില്പനക്കാർ ഉൾപ്പെടെ അഞ്ച് പേർ കുടുങ്ങിയതായി പൊലീസ് അറിയിച്ചു. 80 ഗ്രാം എംഡിഎംഎയുമായി പാലക്കാട് നെല്ലായി സ്വദേശി ഫസലു, 50 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശി മുഹമ്മദ് …
Read More »ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്
കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.പോത്താനിക്കാട് പൊലീസാണ് കേസെടുത്തത്.
Read More »ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു
തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന നിര്‍ദേശം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
Read More »ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്;കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി
കോഴിക്കോട്: ട്രേഡിങ് ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 23 ലക്ഷം രൂപയും സംഘം തട്ടി.വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ചട്ടലംഘനം
തിരുവനന്തപുരം:മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം പൊലീസിനോ എംവിഡിക്കോ ഫോണിലൂടെ പിഴ ചുമത്താന്‍ കഴിയില്ല.വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയില്‍ നടക്കുന്നത് ഗുരുതര ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകള്‍ക്കായി ഉപയോഗിക്കാന്‍ ചില അംഗീകൃത ഡിവൈസുകള്‍ പറയുന്നുണ്ട്. ടാര്‍ഗെറ്റ് തികയ്ക്കാന്‍ …
Read More »വയോധികൻ പണം നൽകാത്തതിന് മർദ്ദിച്ചു കൊലപ്പെടുത്തി അക്രമികൾ
ദില്ലി: ദില്ലിയിലെ ഷഹ്ദാരയിലെ വീടിനടുത്ത് വച്ച് വയോധികനെ മർദിച്ച് കൊലപ്പെടുത്തി ഒരു സംഘമാളുകൾ. 67 വയസ്സുള്ള വയോധികനെയാണ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചന്ദ്ര ഗുപ്ത എന്നയാളാണ് മരിച്ചത്. അടുത്തിടെ ബൈപാസ് സർജറിക്ക് വിധേയനായ ഇദ്ദേഹം ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി പുറത്തുപോയപ്പോൾ 4-5 പേർ ചേർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് പണം ആവശ്യപ്പെട്ടതായി മരുമകൾ ജ്യോതി പറഞ്ഞു.വീടിനടുത്ത് നിന്ന് ഒരു സ്ഥലത്ത് വച്ച് ആക്രമി സംഘം യുവാവിനെ …
Read More »ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്
തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു.ബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആംബുലന്‍സ് എത്തിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഡ്രൈവറില്ലാതെ പിന്നോട്ട് ഓടിയ ബസ് ഇടിച്ചത്.
Read More »ഷൈൻ ടോം ചാടിയത് ജനാല വഴി
നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ എത്തിയത്. ഷൈൻ ടോം ചാടിയത് മൂന്നാം നിലയിൽനിന്ന് ജനാല വഴി; വീണത് രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിൽ, സ്വിമ്മിങ് പൂളിലൂടെ ഓടി പുറത്തേക്ക്. പൊലീസ് ഡാൻസാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ചാടിയത് ഹോട്ടലിന്റെ …
Read More »പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടത്
‘പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടത്, ലീഗ് ആരുടെയും പേര് നിർദേശിക്കില്ല’; പിഎംഎ സലാം നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചിരിക്കുകയാണെന്നും പിഎംഎ സലാംമലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിൽ ലീഗ് ആരുടെയും പേര് സ്ഥാനാർത്ഥിയായി നിർദേശിക്കില്ലെന്നും, കോൺഗ്രസ് ആരെ സ്ഥാനാർത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീഗ് …
Read More »സ്വർണവില രണ്ടാംദിനവും കുറഞ്ഞു; പവൻവില 70,000ന് താഴെ
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി. ഇതോടെ ഒരു പവന്‍റെ വില 70,000നു താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തി. വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്. 70,160 രൂപയായിരുന്നു അന്നത്തെ പവൻ വില. വെള്ളി വില ഗ്രാമിന് 107 രൂപയാണ്. 18 കാരറ്റിന് …
Read More »
DeToor reflective wanderings…