കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യു.ഡി.എഫ് തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാര്‍ട്ടി. നിലവില്‍ ആര്‍.എം.പി യു.ഡി.എഫിന്റെ അസോഷ്യേറ്റ് പാര്‍ട്ടിയാണ്. അസോഷ്യേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാല്‍ മുന്നണിയുമായി സഹകരിക്കും. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനും സാധിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ …
Read More »നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവല്‍ മെയ് 5,6 തീയതികളില്‍
കോഴിക്കോട്: ഏപ്രില്‍ 29 ന് ആഗോളതലത്തില്‍ ആചരിക്കുന്ന ലോക നൃത്തദിനത്തോടനുബന്ധിച്ച്, നൃത്യാലയ നൃത്ത വിദ്യാലയം സംഘടിപ്പിക്കുന്ന ‘നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവല്‍’ മെയ് 5, 6 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ വേദിയില്‍ അരങ്ങേറും. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളിലെ മികച്ച കലാകാരന്മാര്‍ പങ്കെടുക്കും. കേരള ടൂറിസം വകുപ്പിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും പിന്തുണയോടെ നടക്കുന്ന ഫെസ്റ്റിവലില്‍ ഡോ. നീന പ്രസാദ് മോഹിനിയാട്ടവും വൈഭവ് അരേക്കര്‍ ഭരതനാട്യവും ശ്രീലക്ഷ്മി ഗോവര്‍ധനന്‍ കുച്ചിപ്പുടിയും, രമ …
Read More »ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു; 80ലേറെ പേര്‍ക്ക് പരിക്ക്
പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്ര ചടങ്ങിനിടെയുണ്ടായ തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചു. അപകട കാരണമോ മരിച്ചവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. 80ലേറേ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും (ജി.എം.സി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സത്ര എന്നത് അഗ്‌നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള …
Read More »മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റ്‌മോർട്ടം ഇന്ന്
കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. രണ്ടുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഇതിൽ നസീറ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ ആരോപിച്ചിരുന്നു. ഈ …
Read More »മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍
തിരുവനന്തപുരം: മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുത്താതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അസോസിയേഷനെ വിമര്‍ശിച്ചതിലാണ് നടപടി. ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമെന്നാണ് കെഎസിഎ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്. മൂന്ന് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഏപ്രില്‍ 30ന് എറണാകുളത്തു …
Read More »പി.വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം
കോഴിക്കോട്: പി.വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. അന്‍വറുമായി എങ്ങനെ സഹകരിക്കണമെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടു കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് തീരുമാനിച്ചത്. നിലമ്പൂരിലുള്ള അന്‍വര്‍ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാര്‍ട്ടിയിലെ മറ്റ് ഘടകകക്ഷികള്‍ക്ക് പി.വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും, തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.
Read More »സി.പി.എം അല്ലാത്ത ഇടത് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സിപിഐയുമായി ചര്‍ച്ച നടത്താന്‍ നീക്കം
കോഴിക്കോട്: ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സി.എം.പി, എന്‍.സി.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സിപിഐയുമായും ചര്‍ച്ച നടത്താനാണ് നീക്കം. പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയെന്നും സി.പി.ഐ വന്നാല്‍ സ്വീകരിക്കുമെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി മുന്നണിയിലേക്ക് കടക്കുന്നതിനപ്പുറത്ത് എല്ലാമുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Read More »കൊടുവളളിയില്‍ കുളിമുറിയില്‍നിന്ന് ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: കൊടുവളളിയില്‍ വിദ്യാര്‍ത്ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍പൊയില്‍ എടക്കോട്ട് വിപി മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജയാണ് മരിച്ചത്. കരുവന്‍പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചുളളിയോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് നജയ്ക്ക് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവളളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാത്തിമയാണ് നജയുടെ മാതാവ്. ഉവൈസ് നൂറാനി, അബ്ദുള്‍ മാജിദ്, …
Read More »‘പിണറായി വിജയന്‍ തുറമുഖത്തിന്റെ ശില്‍പി; കാലം കരുതിവച്ച കര്‍മയോഗി’: വി.എന്‍. വാസവന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തി വി.എന്‍.വാസവന്‍. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണം, നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതി നടത്തിപ്പില്‍ പങ്കുവഹിച്ചത്. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് …
Read More »മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍;അറസ്റ്റിലായവരുടെ എണ്ണം 21 ആയി
മംഗളൂരുവിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഒളിവില്‍ ആയിരുന്ന കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയും കൃത്യത്തില്‍ …
Read More »
DeToor reflective wanderings…