പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്ര ചടങ്ങിനിടെയുണ്ടായ തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചു. അപകട കാരണമോ മരിച്ചവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. 80ലേറേ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും (ജി.എം.സി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
സത്ര എന്നത് അഗ്‌നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള ഒരു വാര്‍ഷിക ഉത്സവമാണ്. ആഘോഷത്തിന്റെ ഭാഗമായി വലിയ ഘോഷയാത്രയും നടക്കാറുണ്ട്. ചടങ്ങിന് മാത്രമായി ഏകദേശം 1,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു. സുരക്ഷ മുന്നൊരുക്കങ്ങള്‍ ഒരുക്കിയിട്ടും അപകടം ഉണ്ടായതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
DeToor reflective wanderings…